Posted By user Posted On

യുഎഇയിൽ ക്യാമ്പിങ്​ പ്രദേശത്ത്​ അഭ്യാസ പ്രകടനം നടത്തിയ കാറും ക്വാഡ്​ ബൈക്കും പിടിച്ചെടുത്തു

യുഎഇയിലെ അ​ൽ റു​വ​യ്യ​യി​ലെ സ്ഥ​ല​ത്ത്​ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ കാ​റും ക്വാ​ഡ്​ ബൈ​ക്കും ദു​ബൈ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. കു​ടും​ബ​ങ്ങ​ൾ ക്യാ​മ്പ്​ ചെ​യ്യു​ന്ന പ്രദേശമാണിത്. സ്വ​യമേയും മ​റ്റു​ള്ള​വ​രു​ടെ​യും ജീ​വ​ന്​ ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ണ്​ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന്​ പൊ​ലീ​സ്​ ട്രാ​ഫി​ക്​ വി​ഭാ​ഗം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ട്രാ​ഫി​ക്​ പൊ​ലീ​സി​ന്‍റെ പ​ട്രോ​ളി​ങ്​ വി​ഭാ​ഗ​മാ​ണ്​ അ​ഭ്യാ​സ​പ്ര​ക​ട​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത ശേ​ഷം ഡ്രൈ​വ​ർ​മാ​രോ​ട്​ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി എ​ത്തി​ച്ചേ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ജീ​വ​ന്​ ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ചാ​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കി​ട്ടാ​ൽ 50,000 ദി​ർ​ഹം അ​ട​ക്കേ​ണ്ടി​വ​രും. അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്​ മൂ​ല​മു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന്​ ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​നാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്​ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​​ക​ളെ​ന്ന്​ ട്രാ​ഫി​ക്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സൈ​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി പ​റ​ഞ്ഞു. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ കാ​റു​ക​ളും ക്വാ​ഡ്​ ബൈ​ക്കു​ക​ളും മ​റ്റും ഓ​ടി​ക്കു​ന്ന​തി​ന്​ നി​ര​വ​ധി മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ടെ​ന്നും അ​പ​ക​ട​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഒ​രു സ​ഹി​ഷ്ണു​ത​യു​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​രി​യാ​യ രീ​തി​യി​ല​ല്ലാ​ത്ത ഡ്രൈ​വി​ങ്ങും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ദു​ബൈ പൊ​ലീ​സ്​ സ്മാ​ർ​ട്ട്​ ആ​പ്പി​ലെ ‘പൊ​ലീ​സ്​ ഐ’ ​സേ​വ​ന​ത്തി​ലോ 901എ​ന്ന ന​മ്പ​റി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *