യുഎഇയിൽ അപകടകരമായ ഓവർടേക്കിങ്: ഡ്രൈവർക്ക് 1000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റ്
യുഎഇയിൽ മുന്നിലെ വാഹനവുമായി കൂട്ടിയിടിക്കാൻ സാഹചര്യമൊരുക്കി വാഹനത്തിന്റെ ഇടതു വശത്ത് ഹാർഡ് ഷോൾഡർ പൊസിഷനിലൂടെ വാഹനം ഓവർടേക്ക് ചെയ്ത കുറ്റത്തിന് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും. അപകടകരമായ നിലയിൽ ലെയ്ൻ മാറിയ വാഹനത്തിന്റെ വിഡിയോ ദൃശ്യം പൊലീസ് പുറത്തു വിട്ടു. ഈ വാഹനത്തിന്റെ ഓവർടേക്കിങ്ങിനെ തുടർന്ന് മറ്റുവാഹനങ്ങൾ അടിയന്തരമായി ബ്രേക്ക് ചെയ്യേണ്ടി വന്നതാണ് ഇത്രയും പിഴ ലഭിക്കാൻ കാരണം. വലിയ കൂട്ടിയിടികൾക്കു കാരണമാകാവുന്ന നിയമ ലംഘനമാണ് ഡ്രൈവർ ചെയ്തതെന്നു പൊലീസ് അറിയിച്ചു. കൃത്യമായ അകലം പാലിക്കാതെയായിരുന്നു ഓവർടേക്കിങ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)