Posted By user Posted On

job fair യുഎഇയിൽ തൊഴിൽ അ​വ​സ​ര​മൊ​രു​ക്കി റാ​ക് ജോ​ബ് ഫെ​സ്റ്റി​വ​ൽ; അറിയാം വിശദമായി

റാ​സ​ൽഖൈ​മ: 850ലേ​റെ സ്വ​ദേ​ശി തൊ​ഴി​ല​ന്വേ​ഷ​ക​ർക്ക് അ​വ​സ​ര​മൊ​രു​ക്കി ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന റാ​ക് ജോ​ബ്സ് job fair ആ​ൻ​ഡ്​ ഇ​ൻറേ​ൺഷി​പ് ഫെ​സ്റ്റി​വ​ൽ സ​മാ​പി​ച്ചു.ശൈ​ഖ് സ​ഊ​ദ് ബി​ൻ സ​ഖ​ർ ആ​ൽ ഖാ​സി​മി ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ പോ​ളി​സി റി​സ​ർച്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച തൊ​ഴി​ൽ ഫെ​സ്റ്റി​വ​ലി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 60ഓ​ളം ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ത്തു. അ​ഭ്യ​സ്ത​വി​ദ്യ​ർക്ക് പ്ര​തീ​ക്ഷ ന​ൽകു​ന്ന​തി​നും തൊ​ഴി​ൽ വി​പ​ണി​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള റാ​സ​ൽഖൈ​മ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണ് തൊ​ഴി​ൽ ഉ​ത്സ​വ​മെ​ന്ന് അ​ൽഖാ​സി​മി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർമാ​ൻ മു​ഹ​മ്മ​ദ് ഒ​മ്രാ​ൻ അ​ൽ ​​ശം​സി പ​റ​ഞ്ഞു.വ്യ​ത്യ​സ്ത ക​ഴി​വു​ക​ളും അ​ഭ്യ​സ്ത​വി​ദ്യ​രു​മാ​യ ത​ദ്ദേ​ശീ​യ​രെ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ അ​വ​സ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു ഫെ​സ്റ്റി​വ​ലി​ൻറെ ല​ക്ഷ്യ​മെ​ന്ന് ഫെ​സ്റ്റി​വ​ലി​ൻറെ ഭാ​ഗ​മാ​യ റാ​ക് ടൂ​റി​സം ഡെ​വ​ല​പ്മെ​ൻറ് അ​തോ​റി​റ്റി എ​ച്ച്.​ആ​ർ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ മി​റ സ​ഖ​രി​യ പ​റ​ഞ്ഞു. ഫെ​സ്റ്റി​വ​ലി​ലൂ​ടെ പ്ര​മു​ഖ സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ 850 സ്വ​ദേ​ശി​ക​ൾക്ക് നി​യ​മ​നം ല​ഭി​ച്ച​ത് രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി​ക്ക് ക​രു​ത്തേ​കു​ന്ന​താ​ണെ​ന്നും സം​ഘാ​ട​ക​ർ വി​ല​യി​രു​ത്തി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMH

Comments (0)

Leave a Reply

Your email address will not be published. Required fields are marked *