Posted By user Posted On

യുഎഇയിൽ ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ​ക്കായി 356 വി​ശ്ര​മ​കേ​ന്ദ്രങ്ങൾ

യുഎഇയിൽ ഡെ​ലി​​വ​റി റൈ​ഡ​ർ​മാ​ർ​ക്കുള്ള വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 356 ആ​യ​താ​യി മാ​ന​വ വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വേ​ന​ൽ​ക്കാ​ല​ത്ത്​ ഡെ​ലി​വ​റി റൈ​ഡേ​ഴ്​​സി​ന്​ ക​ടു​ത്ത ചൂ​ടി​ൽ​നി​ന്ന്​ സം​ര​ക്ഷ​ണം ​ന​ൽ​കു​ന്ന​തി​നാ​യു​ള്ള അ​വ​ശ്യ​സേ​വ​ന​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ്​ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. രാ​ജ്യ​ത്ത്​ വേ​ന​ൽ ക​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ൺ 15 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15 വ​രെ മൂ​ന്നു മാ​സം യു.​എ.​ഇ​യി​ൽ ഉ​ച്ച​വി​ശ്ര​മ​നി​യ​മം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​ക​ൽ വെ​യി​ല​ത്ത്​ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഉ​ച്ച​ക്ക്​ 12.30 മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു മ​ണി​വ​രെ​ വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *