Posted By user Posted On

ഹിജ്റ പുതുവത്സര അവധി ദിനങ്ങളിൽ പാർക്കിങ് സൗജന്യമാക്കി ഷാർജ മുനിസിപ്പാലിറ്റി

ഷാർജയിൽ ഹിജ്റ, പുതുവത്സര അവധി ദിനങ്ങളിൽ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഈ മാസം 20 മുതൽ ഷാർജയില്‍ പാർക്കിങ് ഫീസ് നൽ‍കേണ്ടതില്ല. എന്നാൽ, നീല നിറത്തിൽ പാർക്കിങ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലും 7 ദിവസത്തെ പണമടച്ചുള്ള പാർക്കിങ് സോണുകളിലും അവധി ദിനത്തിലും ഫീസ് അടയ്ക്കുന്നത് തുടരും. ഷാർജ സർക്കാർ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊതുമേഖലാ ജീവനക്കാർക്കുള്ള ഇസ്‌ലാമിക് നവവത്സര അവധി പ്രഖ്യാപിച്ചത്. ഷാർജ സർക്കാരിന്റെ ഹ്യൂമൻ റിസോഴ്‌സ് വകുപ്പിന്റെ പ്രസ്താവന പ്രകാരം 20 മുതല്‍ പുതുവത്സര അവധി ആരംഭിക്കും. ആകെ നാല് ദിവസമാണ് അവധി ലഭിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *