Posted By user Posted On

prepaid phone plansയാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എയ‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി; ഒഴിവായത് വൻദുരന്തം

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ഒരു യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. prepaid phone plans ഉടൻ തന്നെ വിമാനം ഉദയ്പൂരിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ 140 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റോ ഇല്ലയോ എന്ന് വ്യക്തമല്ല.ഉദയ്പൂർ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനം പുറപ്പെട്ട് ഏകദേശം പത്തു മിനിറ്റിനുശേഷം ഒരു യാത്രക്കാരന്റെ മൊബൈൽ പൊട്ടിത്തെറിക്കുകയായിരന്നു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പരിഭ്രാന്തരായി. അതിനിടെ, വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയാണെന്ന് ഡാബോക്ക് വിമാനത്താവളത്തിൽ സന്ദേശം ലഭിച്ചു. എല്ലാ സജ്ജീകരണങ്ങൾക്കും ഇടയിൽ വിമാനം അവിടെ ഇറക്കി. രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ 470 നമ്പർ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനം ലാൻഡിംഗിന് ശേഷം സാങ്കേതിക പരിശോധന നടത്തി. പരിശോധന പൂർത്തിയാക്കിയ ശേഷം വിമാനം ഡൽഹിയിലേക്ക് തിരിച്ചു. ഏതാനും യാത്രക്കാരെ ഉദയ്പൂരിൽ ഇറക്കിയിട്ടുണ്ട്. 2022 ഏപ്രിൽ 14 ന് സമാനമായി ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ച് യാത്രക്കാരന്റെ മൊബൈൽ ഫോണിന് തീപിടിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *