രജിസ്ട്രേഷനും ഷിപ്പിംഗ് സേവനങ്ങളും 24 മണിക്കൂറും നടപ്പിലാക്കാനൊരുങ്ങി ഷാർജ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്
യുഎഇയിലെ ഏറ്റവും വലിയ പേയ്‌മെന്റ് അഗ്രഗേഷൻ പ്ലാറ്റ്‌ഫോമായ “തഹ്‌സീൽ”, MBME ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് രജിസ്ട്രേഷനും ഷിപ്പിംഗ് സേവനങ്ങൾക്കുമായി ഒരു പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിക്കാനൊരുങ്ങി ഷാർജ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്. ഈ പോർട്ടൽ ഉപഭോക്താക്കൾക്ക് 24/7 ലഭ്യമാകും. ഷാർജ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഷെയ്ഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി, ഉദ്യോഗസ്ഥർ, “തഹ്‌സീൽ”, MBME എന്നിവയുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ SFD ഈ പുതിയ സേവനത്തിന്റെ ഉദ്ഘാടനം അതിന്റെ ആസ്ഥാനത്ത് ആഘോഷിച്ചു. ചടങ്ങിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെയും ബഹുമാനപ്പെട്ട അതിഥികളുടെയും ആശംസകൾ ഏറ്റുവാങ്ങി ഷെയ്ഖ് റാഷിദ് ഔദ്യോഗികമായി സേവനം ആരംഭിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)