Posted By user Posted On

കുവൈറ്റിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചയാൾ അറസ്റ്റിൽ

കുവൈറ്റിൽ അപകടമായ രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവറെയും, വാഹനവും കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയ സൈറ്റുകളിൽ വീഡിയോ പ്രചരിച്ചതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വാഹനം റോഡിൽ കറക്കുകയും, റോഡിന് കുറുകെ സഞ്ചരിക്കുകയുമാണ് ഇയാൾ ചെയ്തത്. തീ​വ്ര​മാ​യ ഘ​ർ​ഷ​ണം കാ​ര​ണം ട​യ​റു​ക​ളി​ൽ​നി​ന്ന് തീ​പ്പൊ​രി വീ​ഴു​ന്നുമുണ്ട്. ഒ​രു ഘ​ട്ട​ത്തി​ൽ വാ​ഹ​നം 360 ഡി​ഗ്രി വ​രെ ക​റ​ങ്ങു​ന്ന​താ​യും കാ​ണാം. വാ​ഹ​ന ഡ്രൈ​വ​ർ ത​ന്റെ ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും സ്വ​ത്തും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *