കുവൈറ്റിൽ താമസനിയമലംഘനം നടത്തിയ 2695 പ്രവാസികളെ നാടുകടത്തി
കുവൈറ്റിൽ നിയമലംഘകരെ പിടികൂടുന്നതിന്റെ ഭാഗമായി പരിശോധന കർശ്ശനമാക്കി അധികൃതർ. പിടികൂടുന്നവരെ നാടുകടത്തുന്നതിനുള്ള കർശ്ശന നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ഒൻപത് മാസത്തിനിടെ താമസനിയമം ലംഘിച്ചതിന് 2695 പ്രവാസികളെ നാടുകടത്തിയതായാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ. 2022 സെപ്റ്റംബർ ഒന്നുമുതൽ 2023 മേയ് 30 വരെയുള്ള കാലയളവിലാണ് നാടുകടത്തിയതെന്ന് പൊതു സുരക്ഷാ വിഭാഗം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)