Posted By user Posted On

അജ്മാനിലെ കെട്ടിടത്തിൽ തീപിടുത്തത്തെ തുടർന്ന് ഒഴിപ്പിച്ച താമസക്കാർ മടങ്ങിയെത്തി

അജ്മാനിലെ വൺ ടവറിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ഒഴിപ്പിച്ച താമസക്കാർ വീടുകളിലേക്ക് മടങ്ങിയെത്തി. തീപിടുത്തത്തെ തുടർന്ന് 225 അപ്പാർട്മെന്റിലെ താമസക്കാരെയാണ് സുരക്ഷിതമായി ഹോട്ടലുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നത്. വീടുകളിലേക്ക് മടങ്ങിയെത്തിയവരെ അജ്‌മാൻ പോലീസ് പൂച്ചെണ്ടുകൾ നൽകിയാണ് സ്വീകരിച്ചത്. ജൂ​ൺ 26ന് ​രാ​ത്രി​യാ​ണ് അ​ജ്മാ​നി​ലെ 32 നി​ല​ക​ളു​ള്ള ട​വ​റി​ന്റെ 16ാം നി​ല​യി​ല്‍നി​ന്ന് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ​തു​ട​ര്‍ന്ന് 810 വ്യ​ക്തി​ക​ളെ വി​വി​ധ ഹോ​ട്ട​ൽ അ​പ്പാ​ർ​ട്മെ​ന്റു​ക​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ൽ മൊ​ത്തം 64 അ​പ്പാ​ർ​ട്മെ​ന്റു​ക​ളും പ​ത്ത് വാ​ഹ​ന​ങ്ങ​ളും ന​ശി​ച്ചി​രു​ന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *