ദുബായിലേക്ക് എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ വൻവർദ്ധനവ്; ആറു മാസത്തിനിടെ എത്തിയത് 50,000 പേർ
ദുബായിലേക്ക് തൊഴിൽതേടി എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ വൻവർദ്ധനവ്. 50,000 പ്രവാസികളാണ് കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്തെത്തിയത്. വാണിജ്യം, വ്യോമയാനം, ധനകാര്യം, ടൂറിസം മേഖലകളിൽ 2021 മുതൽ ഉണ്ടായ തൊഴിലവസരങ്ങളാണ് പ്രവാസികളെ രാജ്യത്തേക്ക് ആകർഷിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 ഫെബ്രുവരിയിൽ പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവ് കുറഞ്ഞിരുന്നു. എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ ലോകത്ത് ആദ്യമായി നിയന്ത്രണങ്ങളിൽ ഇളവു വരുത്തി, അതിർത്തി തുറന്നിട്ട നഗരമായിരുന്നു ദുബായ്. കൂടാതെ എക്സ്പോ 2020ഉം എമിറേറ്റിലേക്ക് ആഗോളതലതത്തിൽ പുതിയ നിക്ഷേപകരെയും പ്രഫഷനലുകളെയും ആകർഷിക്കാൻ സഹായകമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)