Posted By user Posted On

wave pool നിരവധി ആകർഷണങ്ങൾ, കൃത്രിമ തിരമാല; യുഎഇയിൽ വരുന്നു ലോകത്തിലെ ഏറ്റവും വലിയ വേവ് പൂൾ

അബുദാബി ∙ നിരവധി ആകർഷണങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ വേവ് പൂൾ wave pool വർഷാവസാനത്തോടെ അബുദാബിയിലെ ആരംഭിക്കും.
ഹുദൈരിയാത്തിൽ ആണ് ഇത് തുറക്കുന്നത്. സർഫ് അബുദാബി എന്നു പേരിട്ട പദ്ധതിയിലാണ് കടൽ തിരകൾക്കു സമാനമായി കൃത്രിമ തിരമാല സൃഷ്ടിച്ച് വേവ് പൂൾ ഒരുക്കുന്നത്.220 കി.മീ നീളത്തിൽ ദ്വീപിൽ ലോകോത്തര സൈക്ലിങ് ട്രാക്കും ഇവിടെ സജ്ജമാക്കും. സർഫ് അബുദാബി, വെലോഡ്രോം അബുദാബി എന്നിവയ്‌ക്കു പുറമെ ട്രെയിൽ എക്‌സ്, ബൈക്ക് പാർക്ക്, 321 സ്‌പോർട്‌സ് സാഹസിക കായിക പ്രേമികളെ ആകർഷിക്കുന്ന ഒട്ടേറെ വിനോദങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ലോകോത്തര താമസ, കായിക, വിനോദ കേന്ദ്രമായി 5.1 കോടി ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന വെലോഡ്രോം അബുദാബിയുടെ ഭാഗമായാണ് സർഫ് അബുദാബി പ്രഖ്യാപിച്ചത്. തുടക്കക്കാർ മുതൽ പരിചയ സമ്പന്നരായ സർഫർമാർ വരെ എല്ലാവരേയും ലക്ഷ്യം വച്ചുള്ള ഈ സൗകര്യം ഭാവിയിൽ പ്രധാന രാജ്യാന്തര പരിപാടികൾക്കും ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/09/application-spoken-arabic-malayalam-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *