Posted By user Posted On

expat യുഎഇയിൽ പ്രവാസി മലയാളി യുവതി കുളിമുറിയിൽ വച്ച് ഷോക്കേറ്റ് മരിച്ചു

ഷാർജ;യുഎഇയിൽ പ്രവാസി മലയാളി യുവതി കുളിമുറിയിൽ വച്ച് ഷോക്കേറ്റ് മരിച്ചു ഷാർജയിൽ എൻജിനീയറായ expat നീതു (35) ആണു മരിച്ചത്. തൃശൂർ അയ്യന്തോൾ സ്വദേശിയാണു നീതു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യയാണ്. വിശാഖും എൻജിനീയറാണ്. 5 വയസ്സുകാരൻ നിവിഷ് കൃഷ്ണ മകനാണ്. ഇവർ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇലക്ട്രിക് ജോലികൾ നടന്നുവരികയായിരുന്നു. കുളിമുറിയിലെ വെള്ളത്തിൽ നിന്നു ഷോക്കേറ്റെന്നും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമാണ് നാട്ടിൽ ലഭിച്ച വിവരം. മൃതദേഹം നാളെ രാവിലെ കൊല്ലത്തെ വീട്ടിലെത്തിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *