Posted By user Posted On

uae accident അപടക സ്ഥലങ്ങളിലേക്ക് എത്തിനോട്ടവും, വീഡിയോ എടുക്കലും വേണ്ട, പണി കിട്ടും; മുന്നറിയിപ്പുമായി യുഎഇ പൊലീസ്

അബുദാബി∙ അപകട സ്ഥലങ്ങളിൽ വാഹന വേഗം കുറച്ച്, തലനീട്ടി പുറത്തേക്ക് നോക്കുന്നതും വാഹനാപകട road accident സ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതും തടയാൻ നടപടിയെടുക്കുമെന്ന് അബുദാബി പൊലീസിൻറെ മുന്നറിയിപ്പ് uae accident. അടിയന്തര വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ തടസമുണ്ടാക്കുന്നവരിൽ നിന്ന് 1000 ദിർഹം പിഴ ഈടാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. അപകടം നന്നായി കാണാൻ വാഹനത്തിൻറെ‌ വേഗം കുറയ്ക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആംബുലൻസും സിവിൽ ഡിഫൻസ് വാഹനങ്ങളും അപകട സ്ഥലങ്ങളിൽ എത്തിച്ചേരുന്നത് വൈകാനും ഇത് കാരണമാകുന്നുണ്ട്. ചില ഡ്രൈവർമാർ അപകട സ്ഥലങ്ങളിൽ വാഹനം നിർത്തി ഗതാഗതം തടസപ്പെടുത്തുന്നു.മാത്രമല്ല, അപകട സ്ഥലത്തിൻറെ അടുത്തെത്താൻ റോഡുകൾക്ക് കുറുകെ നടക്കുന്ന കാൽനടയാത്രക്കാരുടെ സാന്നിധ്യവും അപകട സാധ്യത വർധിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളിൽ അപകട സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്നതിനെതിരെ പൊലീസ് രംഗത്ത് വന്നിട്ടുണ്ട്. ദൗർഭാഗ്യകരമായ സംഭവങ്ങളെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ചൂഷണം ചെയുന്നവർക്കെതിരെ കർശന നപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *