Posted By Admin Admin Posted On

eid2023 യുഎഇയിൽ ബലിപെരുന്നാൾ ഈ ദിവസമാകാൻ സാധ്യത; 6 ദിവസം അവധി കിട്ടിയേക്കും

അബുദാബി∙ യുഎഇയിൽ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) 28ന് ആകാൻ സാധ്യതയ. എമിറേറ്റ്സ് അസ്ട്രോണമി eid2023 സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് 27നായിരിക്കും അറഫ ദിനം ആചരിക്കുക. യുഎഇയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് 27 മുതൽ 4 ദിവസം അവധി ലഭിക്കും. ശനി, ഞായർ വാരാന്ത്യ അവധി കൂടി ഇതോടൊപ്പം കൂട്ടുമ്പോൾ താമസക്കാർക്ക് 6 ദിവസം നീണ്ട അവധി കിട്ടും. ശനിയാഴ്ച പ്രവൃത്തി ദിനമുള്ളവരാണെങ്കിൽ അവധി കഴിഞ്ഞ് ജൂലൈ ഒന്നിനു ജോലിക്ക് ഹാജരാകേണ്ടിവരും.ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യുഎഇയിൽ മധ്യവേനൽ അവധി ആരംഭിക്കുന്നതിനാൽ നാട്ടിലേക്കു പോകുന്ന കുടുംബങ്ങൾക്ക് ഈദ് അവധി കൂടി പ്രയോജനപ്പെടുത്തി ഒരാഴ്ച നേരത്തെ പോകാനുമാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *