Posted By user Posted On

visa passport പ്രധാന അറിയിപ്പ്, ഇക്കാര്യം ശ്രദ്ധിക്കണം; 6 മാസത്തിലേറെ വിദേശവാസം കഴിഞ്ഞ ഈ എമിറേറ്റിലെ വീസക്കാർക്ക് യുഎഇയിലേക്ക് പ്രവേശനാനുമതിയില്ല

അബുദാബി∙ 6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാർക്ക് പ്രവേശനാനുമതി ഇല്ല visa passport. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ ഗോൾ‍ഡൻ വീസക്കാർക്ക് ഈ നിയമത്തിൽ ഇളവുണ്ട്. യുഎഇ വീസക്കാർക്ക് വിദേശത്തു താങ്ങാവുന്ന പരമാവധി കാലാവധി 6 മാസമാണ്. ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റ് വീസക്കാർക്ക് തക്കതായ കാരണമുണ്ടെങ്കിൽ 6 മാസത്തിൽ കൂടുതൽ വിദേശത്തു കഴിയാം എന്നതാണ് നിലവിലെ വ്യവസ്ഥ. ഇത്തരത്തിൽ കൂടുതൽ കാലം വിദേശത്ത് കഴിയുന്നവർ ഐസിപിയിൽ റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ എമിറേറ്റ്‌സ് ഐഡി, പാസ്‌പോർട് എന്നിവയുടെ പകർപ്പിനൊപ്പം വൈകിയതിന്റെ കാരണവും ബോധിപ്പിക്കണം. 180 ദിവസത്തിൽ കൂടുതൽ തങ്ങുന്ന ഓരോ മാസത്തിനും 100 ദിർഹം വീതം പിഴ അടയ്ക്കുകയും വേണം. അതോടൊപ്പം തന്നെറസിഡൻസ് വീസയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *