Posted By user Posted On

probateയുഎഇയിൽ പ്രവാസി വ്യവസായിയെ പെൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി കവർച്ച: 10 പേർക്ക് 10 വർഷം തടവും പിഴയും

ദുബായ്: യുഎഇയിൽ പ്രവാസി വ്യവസായിയെ പെൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി കവർച്ച probate നടത്തിയ 10 അംഗ സംഘത്തിന് ദുബായ് ക്രിമിനൽ കോടതി 10 വർഷം തടവും 26.05 ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. പ്രതികളിൽ 6 പേരുടെ സാന്നിധ്യത്തിലും 4 പേരുടെ അഭാവത്തിലുമാണ് വിധി പുറപ്പെടുവിച്ചത്. 7 ഏഷ്യൻ, 3 യൂറോപ്യൻ വംശജരായ പ്രതികളെ ശിക്ഷയ്ക്കുശേഷം നാടുകടത്തും. ഏഷ്യക്കാരനായ നിക്ഷേപകനെയും പെൺസുഹൃത്തിനെയുമാണ് ആക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 2022 ജൂലൈയിൽ ആണ് സംഭവം നടന്നത്. ദുബായ് സിലിക്കൺ ഒയാസിലെ വില്ലയിൽ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. 26.05 ലക്ഷം ദിർഹം മൂല്യം വരുന്ന 7 ലക്ഷം ഡിജിറ്റൽ കറൻസി നിർബന്ധപൂർവം കവർച്ചാ സംഘത്തിലെ ഒരാളുടെ നാട്ടിലെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *