Posted By user Posted On

mahzooz ae ഞെട്ടൽ മാറാതെ ഷഹബാസ്; മഹ്സൂസ് നറുക്കെടുപ്പിൽ കോടികൾ സ്വന്തമാക്കി പ്രവാസി മലയാളി യുവാവ്

ദുബായ്; നിരവധി പ്രവാസികളുടെ ജീവിതം മാറ്റി മറിച്ച നറുക്കെടുപ്പാണ് മഹ്സൂസ്. ഇത്തവണ മലയാളിയടക്കം mahzooz ae രണ്ടു ഇന്ത്യക്കാർക്ക് രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം) വീതം സമ്മാനം ലഭിച്ചു. ഖത്തറിൽ മെക്കാനിക്കൽ എൻജിനീയറായ മലപ്പുറം സ്വദേശി ഷഹബാസ് കടേങ്ങൽ സിദ്ദിഖ്, പഞ്ചാബ് സ്വദേശി സുമൈർ (36) എന്നിവരെ തേടിയാണ് ഇക്കുറി ഭാ​ഗ്യമെത്തിയത്. കഴിഞ്ഞ ശനിയാഴ്ച നടന്ന 127–ാമത് പ്രതിവാര മഹ്‌സൂസ് നറുക്കെടുപ്പിലാണ് ഷഹബാസ് സമ്മാനം നേടിയത്. ആറു നമ്പറുകളിൽ അഞ്ചെണ്ണവും പൊരുത്തപ്പെട്ടതാണ് ഇദ്ദേഹത്തെ കോടികളുടെ ഭാഗ്യവാനാക്കിയത്.മഹ്സൂസിൽ രണ്ട് വർഷമായി സ്ഥിരമായി പങ്കെടുത്തിട്ടുള്ളയാളാണ് ഇദ്ദേഹം. ഖത്തറിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം ഓൺലൈൻ നറുക്കെടുപ്പ് തത്സമയം കണ്ടപ്പോളാണ് തന്റെ പേര് തെരഞ്ഞെടുക്കപ്പെട്ടത് കണ്ടതെന്നും ഇപ്പോളും ആ ഞെട്ടലിൽ ആണെന്നും ഷഹബാസ് പറയുന്നു. ആദ്യം ഈ സന്തോഷം അറിയിച്ചത് നാട്ടിലുള്ള ഭാര്യയെയായിരുന്നു. ഇൗ പണം ഉപയോഗിച്ച് തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യകതമാക്കി. ഇതുവരെ മഹ്‌സൂസ് 42 കോടീശ്വരന്മാരെ സൃഷ്ടിച്ചു. മഹ്സൂസ് 127–ാമത് നറുക്കെടുപ്പിൽ യുഎഇ എണ്ണ–ഗ്യാസ് മേഖലയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന സുമൈർ (36) ആണ് രണ്ടു കോടിയിലേറെ രൂപ(1,000,00 ദിർഹം) സമ്മാനം നേടിയ മറ്റൊരു ഇന്ത്യക്കാരൻ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *