Posted By user Posted On

royal caribbean careers 5 തൊഴിൽ വിപണി റാങ്കിം​ഗിങ്ങിൽ ലോകത്ത് ഒന്നാമതായി യുഎഇ

അബുദാബി; തൊഴിൽ വിപണി റാങ്കിങ്ങിൽ യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്ത്. യുകെയിലെ ലെഗാറ്റം royal caribbean careers ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഗ്ലോബൽ പ്രോസ്‌പെരിറ്റി ഇൻഡക്‌സിലാണ് യുഎഇ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പ്രതിഭാ ആകർഷണ സൂചിക, കുറഞ്ഞ തൊഴിൽ തർക്ക നിരക്ക് ഉൾപ്പെടെ 5 തൊഴിൽ വിപണി റാങ്കിങ്ങിൽ ആണ് യുഎഇ മുന്നിട്ട് നിൽക്കുന്നത്. തൊഴിൽ കരാർ ലംഘനവുമായി ബന്ധപ്പെട്ടു വരുന്ന നഷ്ടപരിഹാര തുകയുടെ തോത് കുറവ്, തൊഴിൽ സമയ നഷ്ടത്തിലെ കുറവ്, തൊഴിൽ നിയമം പാലിക്കുന്നതിലെ കൃത്യത എന്നിവയാണ് വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ പുറത്തിറക്കിയ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്‌സിൽ പറയുന്നത്. അതോടൊപ്പം തന്നെ വേൾഡ് കോംപറ്റിറ്റീവ്‌നസ് ഇയർബുക്കിലും (2022) യുഎഇയുടെ മികവ് ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വിറ്റ്‌സർലൻഡിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ആണ് ഇത് പുറത്തിറക്കിയത്. സ്പെഷലൈസ്ഡ് സീനിയർ മാനേജർമാരുടെ ലഭ്യത, തൊഴിൽ നിരക്ക്, കുറഞ്ഞ തൊഴിലില്ലായ്മ, പ്രവാസി തൊഴിലാളികളുടെ ശതമാനം, ജനസംഖ്യ അനുസരിച്ച് തൊഴിൽ ചെയ്യുന്നവരുടെ എണ്ണം എന്നീ 5 കാര്യങ്ങളിൽ യുഎഇ ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയതായി 2022ലെ വേൾഡ് കോംപറ്റിറ്റീവ്‌നസ് ഇയർബുക്ക് സൂചിപ്പിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *