Posted By user Posted On

expat യുഎഇയിൽ ടാങ്കർ പെട്ടിത്തെറിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഉമ്മുൽഖുവൈൻ : വാഹന വർക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് expat ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. എറണാകുളം സ്വദേശി മറ്റപ്പിള്ളിൽ ഇബ്രാഹിമാണ്​ മരിച്ചത്​. 57 വയസ്സായിരുന്നു. ഗുരുതര പരിക്കേറ്റ ഇബ്രാഹിം ഉമ്മുൽ ഖുവൈൻ ഖലീഫ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിൽ ബംഗ്ലാദേശ്​ സ്വദേശി നൂർ ആലം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ​ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശി സുരേഷ് ചികിത്സയിലാണ്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി അബൂദബിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ്. മോഹൻലാൽ എന്നയാൾ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ്​ലാൻഡ് ഓട്ടോഗാരേജിലാണ് അപകടം നടന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *