Posted By user Posted On

gold smuggling ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കോടികൾ വില മതിക്കുന്ന സ്വർണം; മലയാളി യുവാക്കൾ വിമാനത്താവളത്തിൽ പിടിയിൽ

കോഴിക്കോട്; കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കോടികൾ വില മതിക്കുന്ന സ്വർണം gold smuggling കടത്തുവാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോഗ്രാമോളം സ്വർണമാണ് പിടികൂടിയത്. മൂന്നു വ്യത്യസ്‌ത കേസുകളിലായിട്ടാണ് ഇത്രയധികം സ്വർൻമ കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ജിദ്ദയിൽനിന്നും എത്തിയ മലപ്പുറം ജില്ലക്കാരായ മൂന്നു യാത്രക്കാരിൽനിന്നുമാണ് സ്വർണം കണ്ടെത്തിയത്.എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തിൽ വന്ന പുൽപറ്റ സ്വദേശി പൂതനാരി ഫവാസി(30)ൽ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സ്യൂളുകൾ കണ്ടെത്തി. നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ്‌ ജാസി(28)മിൽ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സ്യൂളുകളും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ വന്ന തൃപ്പനച്ചി സ്വദേശിയായ പാര സലീ(34)മിൽ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സ്യൂളുകളുമാണ് കസ്റ്റംസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. മിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കും. കള്ളക്കടത്തുസംഘം സലീമിനും ഫവാസിനും ടിക്കറ്റിനു പുറമെ എൺപതിനായിരം രൂപയും ജാസിമിന് 1. 2 ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്‌തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പ്രതികൾ പറഞ്ഞത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *