Posted By user Posted On

big ticket log in വിമാനത്താവളത്തിൽ വെച്ച് പ്രവാസിയെ തേടിയെത്തിയത് 33 കോടിയുടെ സമ്മാനം; ബി​ഗ് ടിക്കറ്റിൽ ഇത്തവണ ഭാ​ഗ്യമെത്തിയത് ഇന്ത്യൻ പ്രവാസിയെ തേടി

അബുദാബി: ബുധനാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാ​ഗ്യമെത്തിയത് ഇന്ത്യൻ big ticket log in പ്രവാസിയെ തേടി. അബുദാബിയിൽ താമസിക്കുന്ന പ്രദീപ് കുമാറാണ് ബിഗ് ടിക്കറ്റിന്റെ 251-ാം സീരിസ് നറുക്കെടുപ്പിലൂടെ ഒന്നരക്കോടി ദിർഹത്തിന്റെ (33 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം സ്വന്തമാക്കിയത്. 048514 നമ്പർ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ഏപ്രിൽ 13നാണ് പ്രദീപ് ബിഗ് ടിക്കറ്റ് സ്റ്റോർ കൗണ്ടർ വഴി നേരിട്ട് തന്റെ ടിക്കറ്റ് സ്വന്തമാക്കിയത്. നറുക്കെടുപ്പ് നടക്കുമ്പോൾ നാട്ടിൽ നിന്ന് അബുദാബിയിലേക്കുള്ള മടക്കയാത്രയ്ക്കായി വിമാനത്താവളത്തിൽ നിൽക്കുകയായിരുന്നു പ്രദീപ്. ടിക്കറ്റെടുത്തപ്പോൾ നൽകിയിരുന്ന യുഎഇ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ, ബിഗ് ടിക്കറ്റ് സംഘാടകർ പ്രദീപ് നൽകിയിരുന്ന ഇന്ത്യൻ നമ്പറിൽ വിളിച്ചു. അവധിക്ക് ശേഷം അബുദാബിയിലേക്ക് തിരികെ വരികയാണെന്നും അതിയായ സന്തോഷമുണ്ടെന്നും പ്രദീപ് പ്രതികരിച്ചു. താനും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് സമ്മാർഹമായ ഈ ടിക്കറ്റെടുത്തതെന്നും സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബുധനാഴ്ച രാത്രി നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഉൾപ്പെടെ ആകെ എട്ട് സമ്മാനങ്ങളും ഇന്ത്യക്കാർ തന്നെയാണ് സ്വന്തമാക്കിയത്. ശ്രീലങ്കൻ പൗരനായ റുവാൻ ചതുരംഗയാണ് ഒരു ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനം നേടിയത്. 037136 എന്ന നമ്പറാണ് അദ്ദേഹത്തിന് ഭാ​ഗ്യമെത്തിച്ചത്. ഇന്ത്യക്കാരായ പുർവി പത്‍നി (ടിക്കറ്റ് നമ്പർ – 191196) 90,000 ദിർഹത്തിന്റെ മൂന്നാം സമ്മാനവും ഫാറൂഖ് വെട്ടിക്കാട്ട് വളപ്പിൽ 100341 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ 80,000 ദിർഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി. 032679 എന്ന ടിക്കറ്റെടുത്ത സൂരജ് കുമാർ ടി.എസിനാണ് 70,000 ദിർഹത്തിന്റെ അഞ്ചാം സമ്മാനം. ഇന്ത്യൻ പൗരന്മാരായ ലിൻസൻ‍ ജോൺ (ടിക്കറ്റ് നമ്പർ – 004349), റോയ് സെബാസ്റ്റ്യൻ (ടിക്കറ്റ് നമ്പർ – 341651) എന്നിവർ ആറും ഏഴും സമ്മാനങ്ങൾ നേടി യഥാക്രമം 60,000 ദിർഹവും 50,000 ദിർഹവും സ്വന്തമാക്കി. ഈജിപ്ഷ്യൻ സ്വദേശിയായ അഹ്‍മദ് ഗലാൽ മുഹമ്മദ് ഫാരിദ് ഗാദിനാണ് 40,000 ദിർഹത്തിന്റെ എട്ടാം സമ്മാനം. 30,000 ദിർഹത്തിന്റെ ഒൻപതാം സമ്മാനം ഇന്ത്യക്കാരനായ മുഹമ്മദ് ദിൽഷാദ് സയ്യദിനാണ്. നാരയൺകുമാർ പ്രേംചന്ദ് 20,000 ദിർഹത്തിന്റെ അവസാന സമ്മാനവും നേടി.ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരിസ് നറുക്കെടുപ്പിൽ പാകിസ്ഥാൻ പൗരനായ മുഹമ്മദ് ഷഹബാസ് ഗുലാം യാസിനാണ് മസെറാട്ടിയുടെ ആഡംബര കാർ നേടിയത്. 010031 എന്ന നമ്പറിലൂടെയായിരുന്നു അദ്ദേഹത്തിന് ഭാ​ഗ്യമെത്തിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *