Posted By user Posted On

weather station യുഎഇയിൽ കനത്ത പൊടിക്കാറ്റിന് സാധ്യത, ദൂരക്കാഴ്ച കുറയും, വാഹനമോടിക്കുന്നവർക്ക് ജാ​​ഗ്രത നിർദേശം; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ കനത്ത പൊടിക്കാറ്റിന് സാധ്യത. വാഹനമോടിക്കുന്നവർ റോഡിൽ സുരക്ഷിതത്വം weather station ഉറപ്പാക്കാൻ അബുദാബി പോലീസ് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ഡ്രൈവിംഗ് സമയത്ത് ദൂരക്കാഴ്ച കുറയുന്നതിന് കാരണമാകുന്ന രീതിയിൽ പൊടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് അതോറിറ്റി ട്വീറ്റ് ചെയ്തത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോ​ഗിക്കുകയോ ചിത്രങ്ങൾ പകർത്തുകയോ ചെയ്യരുതെന്നും അതോറിറ്റി വ്യക്തമാക്കി. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിപ്പ് പ്രകാരം മണലും പൊടിയും നിറഞ്ഞ ദിവസം കാലാവസ്ഥയായിരിക്കും ഇന്നെന്ന് നേരത്തെ പ്രവചിച്ചിരുന്നു. അടുത്ത മൂന്ന് ദിവസങ്ങളിലും പൊടിയും മൂടിക്കെട്ടിയ കാലാവസ്ഥയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. NCM-ന്റെ അഞ്ച് ദിവസത്തെ പ്രവചനമനുസരിച്ച്, 59kmph വേഗത്തിലുള്ള കാറ്റ് പൊടിപടലങ്ങൾ ഉയർത്തും, ഇത് ബുധൻ, വ്യാഴം ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയ്ക്കും.രാജ്യത്ത് ശൈത്യകാലം ഔദ്യോഗികമായി അവസാനിച്ചതിനാൽ താപനില പൊതുവെ ഉയരുകയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *