Posted By user Posted On

mahzooz ae പ്രവാസികളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷ; മഹ്സൂസിലുടെ വമ്പൻ തുക സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ

യുഎഇ; മഹ്സൂസിൻറെ 126-ാമത് നറുക്കെടുപ്പിൽ പുതിയൊരു മില്യണയർ കൂടി എത്തി. mahzooz ae ഏപ്രിൽ 29 ശനിയാഴ്ച്ചയാണ് നറുക്കെടുപ്പ് നടന്നത്. ഖത്തറിൽ താമസിക്കുന്ന 36 കാരനായ ഇന്ത്യൻ പ്രവാസി സുമൈർ ആണ് മഹ്‌സൂസിന്റെ 41-ാമത്തെ കോടീശ്വരനായത്. അദ്ദേഹത്തിന് ഗ്യാരണ്ടീഡ് മില്യണയർ ആഴ്ച്ച നറുക്കെടുപ്പിൻറെ സമ്മാനമായ AED 1,000,000 സ്വന്തമായി. ഒരു ഓഫ്‌ഷോർ ഓയിൽ റിഗിൽ ജോലി ചെയ്യുന്ന ഓയിൽ ആൻഡ് ഗ്യാസ് സൂപ്പർവൈസർ ആണ് സുമൈർ. അദ്ദേഹം 6 ആഴ്ച ഒറ്റയടിക്ക് കടലിൽ ആണ് ചെലവഴിക്കുന്നത്. അടുത്ത 10 ദിവസത്തിനുള്ളിൽ ചെക്ക് സ്വീകരിക്കാൻ അദ്ദേഹം യുഎഇ സന്ദർശിക്കും. ചെക്ക് കൈമാറുന്ന നിമിഷത്തിൽ വിജയിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മഹ്‌സൂസ് പുറത്തുവിടും. ഇത്തവണത്തെ ഗെയിമിൽ 41 ഭാഗ്യശാലികളാണ് രണ്ടാം സമ്മാനമായ AED 200,000 പങ്കിട്ടത്. ഓരോരുത്തർക്കും AED 4,878 വീതം ലഭിച്ചു. അഞ്ചിൽ മൂന്നക്കങ്ങൾ തുല്യമായ 1379 പേർക്ക് 250 ദിർഹം വീതവും സ്വന്തമായി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *