Posted By user Posted On

gl9bal village ഇനിയും കണ്ടില്ലേ ഈ അത്ഭുതക്കാഴ്ചകൾ; യുഎഇ ​ഗ്ലോബൽ വില്ലേജിന് നാളെ തിരശ്ശീല വീഴും

ദുബായ് : യുഎഇ ​ഗ്ലോബൽ വില്ലേജിന് നാളെ തിരശ്ശീല വീഴും. ആറുമാസത്തോളം ലോകത്തെ ഒരു കുടക്കീഴിൽ gl9bal village ചേർത്തുവെച്ച ദുബായ് ഗ്ലോബൽ വില്ലേജിന്റെ 27-ാം പതിപ്പാണ് നാളെ സമാപിക്കാൻ പോകുന്നത്. ലക്ഷക്കണക്കിനാളുകളാണ് മനോഹരമായ കാഴ്ചകൾ കാണാനും ത്രസിപ്പിക്കുന്ന റൈഡുകൾ ആസ്വദിക്കാനും വൈവിധ്യമാർന്ന വിനോദ പരിപാടികളിലേർപ്പെടാനും വൈകുന്നേരങ്ങളിൽ ​ഗ്ലാേബൽ വില്ലേജിൽ എത്തിയിരുന്നത്. വ്യത്യസ്തമായ 27 പവിലിയനുകളാണ് ഇക്കുറി സന്ദർശകർക്കായി ​ഗ്ലോബൽ വില്ലേജ് ഒരുക്കിയിരുന്നത്. ഹാപ്പിനെസ്സ് ഗേറ്റ്, റോഡ് ഓഫ് ഏഷ്യ, ബിഗ് ബലൂൺ സവാരി, ഹൗസ് ഓഫ് ഫിയർ, ഡിഗേഴ്സ് ലാബ് എന്നിവയെല്ലാം സന്ദർശകർക്ക് മികച്ച അനുഭവമാണ് നൽകിയത്. 3500-ലേറെ ഷോപ്പിങ് കേന്ദ്രങ്ങളും 250-ൽപരം ഭക്ഷണശാലകളും കഫ്റ്റീരിയകളും ഇവിടെ ഉണ്ടായിരുന്നു. ക്രിസ്മസ്, പുതുവർഷം, റംസാൻ, ചെറിയപെരുന്നാൾ തുടങ്ങിയ പ്രധാന ആഘോഷദിവസങ്ങളിൽ അത്യുഗ്രൻ കരിമരുന്ന് പ്രയോഗങ്ങൾ ഉൾപ്പെടെ ഗംഭീര പരിപാടികൾക്കാണ് ഗ്ലോബൽ വില്ലേജ് സാക്ഷ്യംവഹിച്ചത്. വ്യത്യസ്ത രാജ്യങ്ങളുടെ രുചിവൈവിധ്യങ്ങളും സംസ്കാരവും പാരമ്പര്യവുമെല്ലാം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള അവസരമാണ് എല്ലാവർഷവും വിസ്മയ ഗ്രാമം സമ്മാനിക്കുന്നത്. ലോകത്തെ ഒരു ഗ്രാമത്തിലേക്ക് ചുരുക്കിക്കൊണ്ട് വിനോദത്തിന്റെയും ആഘോഷത്തിന്റെയും അവസാനവാക്കാവുകയാണ് ആഗോളഗ്രാമമായ ദുബായ് ഗ്ലോബൽ വില്ലേജ്. വിശേഷദിവസങ്ങളിൽ പ്രവർത്തനസമയം നീട്ടിയും ഗതാഗതസൗകര്യങ്ങൾ വിപുലീകരിച്ചും പരമാവധി സന്ദർശകർക്ക് പ്രവേശനം നൽകിയാണ് പരിപാടികൾ മുന്നോട്ട് പോയത്. വിദ്യാർഥികൾക്കായി സ്കോളർഷിപ്പുകൾ നൽകിയും മത്സരങ്ങൾ നടത്തിയും കുട്ടികളുടെയും ഇഷ്ടവിനോദ കേന്ദ്രങ്ങളിലൊന്നായി വില്ലേജ് മാറി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *