Posted By user Posted On

space technology ചരിത്രത്തിലേക്ക് നടന്നു കയറി യുഎഇയുടെ സുൽത്താൻ അൽ നെയാദി; ബഹിരാകാശത്ത് നടക്കുന്ന ആദ്യത്തെ അറബ് സ്വദേശി

യുഎഇ; ബഹിരാകാശത്ത് നടക്കുന്ന ആദ്യത്തെ അറബ് സ്വദേശിയായി യുഎഇ ബഹിരാകാശ സഞ്ചാരി space technology സുൽത്താൻ അൽ നെയാദി ചരിത്രം സൃഷ്ടിച്ചു. യു.എ.ഇ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മുഹൂർത്തമായിരുന്നു അത്. ദുബായ് മുഹമ്മദ് ബിൻ റാഷിദ് സ്‌പെയ്‌സ് സെന്റർ (എം.ബി.ആർ.എസ്.സി.) യു.എ.ഇ. സമയം വൈകുന്നേരം നാലരമുതൽ ആ മനോഹരമുഹൂർത്തം തത്സമയം കാഴ്ചക്കാരിലേക്ക് എത്തിച്ചു. ആറര മണിക്കൂർ ദൈർഘ്യമുള്ള മെയിന്റനൻസ് അസൈൻമെന്റിന്റെ ഭാ​ഗമായാണ് ഈ നടത്തം. ഭാവിയിലെ ബഹിരാകാശയാത്രകളിൽ ബഹിരാകാശയാത്രികർക്ക് ഉപയോഗിക്കാനാകുന്ന പാദ നിയന്ത്രണങ്ങൾ വീണ്ടെടുക്കുന്നതും മാറ്റിസ്ഥാപിക്കുന്നതും ഭാവിയിലെ സോളാർ അറേ ഇൻസ്റ്റാളേഷനായി സ്റ്റേഷന്റെ ഒരു ഭാഗം തയാറാക്കുന്നതും ആശയവിനിമയ ഹാർഡ്‌വെയർ അൺബോൾട്ട് ചെയ്ത് വീണ്ടെടുക്കുന്നതും ഉൾപ്പെടുന്നതാണ് മെയിന്റനൻസ് അസൈൻമെന്റ്. സ്‌പെയ്‌സ് സ്യൂട്ട് ധരിച്ച് ഏറെ അഭിമാനത്തോടെ യു.എ.ഇ. പതാക കൈയിലേന്തി അറബ് ലോകത്തിന്റെ ആദ്യ ബഹിരാകാശ നടത്തത്തിന് അൽ നെയാദി തയ്യാറെടുക്കുന്ന കാഴ്ച എല്ലാവരിലും ആവേശമുണർത്തിയിരുന്നു. ബഹിരാകാശത്തെ ഏറെ കഠിനമായ അന്തരീക്ഷത്തിൽനിന്നും വികിരണങ്ങളിൽനിന്നും സഞ്ചാരികളെ രക്ഷിക്കുന്ന 145 കിലോഗ്രാം ഭാരമുള്ള പ്രത്യേക ഇ.വി.എ. (എക്‌സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി) സ്‌പെയ്‌സ് സ്യൂട്ട് ധരിച്ച ചിത്രം ചരിത്രമുഹൂർത്തത്തിന് തൊട്ടുമുമ്പ് അൽ നെയാദി തന്നെയാണ് ട്വീറ്റ് ചെയ്തത്. യു.എസ്., റഷ്യ, യൂറോപ്പ്, കാനഡ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികളെ മാത്രമാണ് നേരത്തേ ബഹിരാകാശനടത്തത്തിന് തിരഞ്ഞെടുത്തിരുന്നത്. സോവിയറ്റ് ബഹിരാകാശയാത്രികൻ അലക്സി ലിയോനോവ് ആദ്യമായി ബഹിരാകാശ നടത്തം നടത്തിയത്. 1984-ൽ സോവിയറ്റ് ബഹിരാകാശയാത്രികയായ സ്വെറ്റ്‌ലാന സാവിറ്റ്‌സ്‌കായ ബഹിരാകാശ നടത്തം നടത്തുന്ന ആദ്യ വനിതയായി. നാസ ബഹിരാകാശയാത്രികരായ ജെസിക്ക മെയറും ക്രിസ്റ്റീന കോച്ചും ചേർന്നാണ് 2019-ൽ സ്‌ത്രീകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തവും നടത്തി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *