Posted By user Posted On

eb5 investment ഇത് വിസാ നിയമ മാറ്റങ്ങളുടെ കാലം; യുഎഇയിലെ വിസയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 10 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

യു.​എ.​ഇ​യി​ൽ ഇ​ത്​ വി​സ നി​യ​മ​ങ്ങ​ൾ മാ​റു​ന്ന കാ​ല​മാ​ണ്. 2023ൽ വി​സ നി​ബ​ന്ധ​ന​ക​ളി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് eb5 investment​ വന്നിട്ടുള്ളത്. ഇത്തരത്തിൽ നിലവിൽ വന്ന പല മാറ്റങ്ങളെ കുറിച്ചും താമസക്കാർക്കും സന്ദർശകർക്കും കാര്യമായ അറിവില്ലാത്തതിനാൽ പലരുടെയും യാത്ര മുടങ്ങുകയും പിഴ ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്. . യു.​എ.​ഇ​യി​ൽ അ​ടു​ത്തി​ടെ വി​സ നി​യ​മ​ത്തി​ൽ വ​ന്ന പ്ര​ധാ​ന 10 മാ​റ്റ​ങ്ങ​ൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്

മൂ​ന്ന്​ മാ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ നി​ർ​ത്ത​ലാ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളോ​ടെ മൂ​ന്ന്​ മാ​സ​ത്തെ വി​സ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷം പ്ര​വാ​സി​ക​ൾ​ക്കും ഇ​ത്​ ഉ​പ​കാ​ര​പ്പെ​ടി​ല്ല. ഇ​തോ​ടെ, ര​ണ്ട്​ മാ​സ​ത്തെ വി​സ​യാ​ണ്​ പ്ര​വാ​സി​ക​ളു​ടെ ആ​ശ്ര​യം.

സ​ന്ദ​ർ​ശ​ക വി​സ​യു​ടെ പി​ഴ ഒ​രു ദി​വ​സം 100 ദി​ർ​ഹം എ​ന്ന​തി​ൽ നി​ന്ന്​ 50 ദി​ർ​ഹ​മാ​യി കു​റ​ച്ചു. എ​ന്നാ​ൽ, റെ​സി​ഡ​ൻറ്​ വി​സ​ക്കാ​രു​ടെ പി​ഴ ദി​വ​സം 25 ദി​ർ​ഹം എ​ന്ന​തി​ൽ നി​ന്ന്​ 50 ദി​ർ​ഹ​മാ​യി ഉ​യ​ർ​ത്തി.

രാ​ജ്യ​ത്തി​നു​ള്ളി​ൽ നി​ന്നു​കൊ​ണ്ടു ത​ന്നെ വി​സ മാ​റാ​നു​ള്ള സൗ​ക​ര്യം ഒ​ഴി​വാ​ക്കി. ഇ​തോ​ടെ മറ്റ് രാജ്യങ്ങളിൽ പോയി പുതിയ വിസയുമായി രാജ്യത്തേക്ക് വീണ്ടും തിരിച്ചെത്തണം.

വി​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശേ​ഷം യു.​എ.​ഇ​യി​ൽ നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​നു​ള്ള ഗ്രേ​സ് പി​രീ​ഡ് വ​ർ​ധി​പ്പി​ച്ചു. മി​ക്ക കേ​സു​ക​ളി​ലും ഗ്രേ​സ് പി​രീ​ഡ് 60 മു​ത​ൽ 180 ദി​വ​സം വ​രെ​യാക്കി.

ആ​റ്​ മാ​സ​ത്തി​ലേ​റെ​യാ​യി വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് റീ-​എ​ൻ​ട്രി പെ​ർ​മി​റ്റ് സം​വി​ധാ​നം കൊ​ണ്ടു വ​ന്നു. ഇ​ത്ത​ര​ക്കാ​ർ കാ​ര​ണം വ്യ​ക്ത​മാ​ക്കി റീ​എ​ൻ​ട്രി പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ അം​ഗീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ, അം​ഗീ​കാ​ര തീ​യ​തി മു​ത​ൽ 30 ദി​വ​സ​ത്തി​ന​കം രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്ക​ണം.

ഫ്രീ​സോ​ണു​ക​ളി​ൽ ഇ​ഷ്യൂ ചെ​യ്യു​ന്ന വി​സ​ക​ളു​ടെ കാ​ലാ​വ​ധി കുറച്ചു. മൂ​ന്ന് വ​ർ​ഷ​ത്തി​ൽ നി​ന്ന് ര​ണ്ട് വർഷമായിട്ടാണ് കു​റ​ച്ചത്.

കു​ട്ടി​ക​ളെ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ചു. ആ​ൺ​കു​ട്ടി​ക​ൾ​ക്ക് 25 വ​യ​സ്സ് തി​ക​യു​ന്ന​ത് വ​രെ​യും അ​വി​വാ​ഹി​ത​രാ​യ പെ​ൺ​മ​ക്ക​ളെ പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ​യും സ്പോ​ൺ​സ​ർ ചെ​യ്യാം. ഗോ​ൾ​ഡ​ൻ വി​സ ഉ​ട​മ​ക​ൾ​ക്ക് 10 വ​ർ​ഷ​ത്തെ വി​സ​യി​ൽ മാ​താ​പി​താ​ക്ക​ളെ​യും സ്പോ​ൺ​സ​ർ ചെ​യ്യാം.

വി​സ, എ​മി​റേ​റ്റ്​​സ്​ ഐ.​ഡി ഉ​ൾ​പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളു​ടെ ഫീ​സ്​ 100 ദി​ർ​ഹം വീ​തം വ​ർ​ധി​പ്പി​ച്ചു. ഇ​തോ​ടെ, വി​സ​യെ​ടു​ക്ക​ലി​ൻറെ ചെ​ല​വ്​ കൂ​ടി.

സ​ന്ദ​ർ​ശ​ക വി​സ എ​ടു​ത്ത ശേ​ഷം യാ​ത്ര ചെ​യ്യു​ക​യോ വി​സ റ​ദ്ധാ​ക്കു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ൽ വീ​ണ്ടും വി​സ​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത്ത​ര​ക്കാ​ർ വീ​ണ്ടും വി​സ​യെ​ടു​ക്ക​ണ​മെ​ങ്കി​ൽ 200-300 ദി​ർ​ഹം അ​ട​ച്ച്​ പ​ഴ​യ വി​സ റ​ദ്ധാ​ക്ക​ണം.

പാ​സ്‌​പോ​ർ​ട്ടി​ലെ വി​സ സ്റ്റാ​മ്പി​ങ് നി​ർ​ത്ത​ലാ​ക്കി. പ​ക​ര​മാ​യി എ​മി​റേ​റ്റ്‌​സ് ഐ.​ഡി റെ​സി​ഡ​ൻ​സി രേ​ഖ​ക​ളാ​യി ഔ​ദ്യോ​ഗി​ക​മാ​യി പ​രി​ഗ​ണി​ച്ചു തു​ട​ങ്ങി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *