Posted By user Posted On

online mallയുഎഇയിലെ പ്രധാന മാളിൽ തീപിടുത്തം

യുഎഇയിലെ പ്രധാന മാളിൽ തീപിടുത്തം. റാസൽഖൈമയിലെ ആർഎകെ മാളിന്റെ മേൽക്കൂരയിലാണ് online mall തീ പടർന്നത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തീ പിടുത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ മാളിൽ നിന്ന് കറുത്ത പുക ഉയരുന്നത് കാണാനും സാധിക്കും.ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെ വിവരം അറിയിക്കുകയും സുരക്ഷ സംഘവും മാൾ മാനേജ്‌മെന്റും ചേർന്ന് മേൽക്കൂരയിലെ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ മാളിലെ എല്ലാ വാടകക്കാരുടെയും ഷോപ്പർമാരുടെയും ആരോഗ്യവും സുരക്ഷയും അധികാരികൾ ഉറപ്പാക്കി.”RAK മാളിന്റെ മേൽക്കൂരയിൽ ഉണ്ടായ ഒരു ചെറിയ തീപിടിത്തത്തെത്തുടർന്ന്, ലൈൻ ഇൻവെസ്റ്റ്മെന്റ്സ് & പ്രോപ്പർട്ടി, മാൾ മാനേജ്മെന്റ് തീപിടിത്തം തടയാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തു. നിലവിൽ മാളിൽ അപകട സാധ്യതയില്ല. മാളിലെ എല്ലാവർക്കും സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങാം.”, തീ പിടുത്തത്തിന് ശേഷം പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ മാൾ മാനേജ്മെന്റ് ഇങ്ങനെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *