Posted By user Posted On

family court near me അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി, യുവതിക്ക് പരിക്കേറ്റു; വൻതുക നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ കോടതി

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ വ്യക്തിക്ക് ശിക്ഷ വിധിച്ച് കോടതി. അപകടത്തിൽ പരിക്കേറ്റ family court near me സ്ത്രീക്ക് നഷ്ടപരിഹാരമായി 20,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. തനിക്കുണ്ടായ ശാരീരികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 45,000 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് വാഹനമോടിച്ചയാൾക്കെതിരെ അപകടത്തിൽ പരിക്കേറ്റ യുവതിയാണ് കോടതിയെ സമീപിച്ചത്. അബുദാബിയിലെ റോഡുകളിലൊന്നിൽ താൻ വാഹനമോടിക്കുന്നതിനിടെ അശ്രദ്ധമായി വാഹനമോടിച്ചയാൾ തന്റെ കാറിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് യുവതി തന്റെ ഹർജിയിൽ പറഞ്ഞു.നിക്ക് പരിക്കേറ്റതായും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു. തന്റെ കാറിനും കേടുപാടുകൾ സംഭവിച്ചതായി യുവതി പരാതിയിൽ വ്യക്തമാക്കി. അശ്രദ്ധയോടെ വാഹനം ഓടിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണ് ഡ്രൈവർ അപകടമുണ്ടാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. നിരവധി ട്രാഫിക് നിയമങ്ങൾ ലംഘിച്ച് യുവതിയെ പരിക്കേൽപ്പിച്ചതിന് ട്രാഫിക് കോടതി നേരത്തെ പ്രതിയെ ശിക്ഷിച്ചിരുന്നു. ഇയാൾക്ക് 5,000 ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി ഡ്രൈവർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തത്. എല്ലാ കക്ഷികളിൽ നിന്നും വാദം കേട്ട ശേഷം, അബുദാബി ഫാമിലി ആൻഡ് സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി യുവതിക്ക് 20,000 ദിർഹം നൽകണമെന്നും അവരുടെ നിയമപരമായ ചിലവുകൾ വഹിക്കണമെന്നും കോടതി പ്രതിയോട് നിർദേശിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *