Posted By user Posted On

parking freeയുഎഇയിൽ മൂന്നാമതൊരു എമിറേറ്റിൽ കൂടി സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു

അബുദാബിയിലെ താമസക്കാർക്ക് ഡിസംബർ 1 വ്യാഴാഴ്ച മുതൽ 2022 ഡിസംബർ 5 തിങ്കൾ വ സൗജന്യ പാർക്കിംഗ് ആസ്വദിക്കാം parking free. ഡിസംബർ 1 വ്യാഴാഴ്ച മുതൽ ഡിസംബർ തിങ്കളാഴ്ച രാവിലെ 7.59 വരെ ദേശീയ ദിന അവധിയിൽ പാർക്കിംഗ് സ്ഥലങ്ങളും ഡാർബ് ടോൾ ഗേറ്റുകളും സൗജന്യമായിരിക്കുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) ബുധനാഴ്ച അറിയിച്ചു. എന്നാൽ, മവാഖിഫ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഐടിസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പിഴ ഈടാക്കാതിരിക്കാൻ രാത്രി 9 മുതൽ രാവിലെ 8 വരെ റസിഡന്റ് പാർക്കിംഗ് സംബന്ധിച്ച മവാഖിഫ് ചട്ടങ്ങൾ പാലിക്കണമെന്നും വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിച്ചിട്ടുണ്ട്. നേരത്തെ, ദുബായ്, ഷാർജ എന്നീ എമിറേറ്റ്സുകളിലും സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *