Posted By user Posted On

moon missionയുഎഇയുടെ ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു; ചരിത്രം പിറക്കാൻ ഒരു ദിവസം കൂടി കാത്തിരിക്കണം

മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ (എംബിആർഎസ്‌സി) എമിറേറ്റ്‌സ് ലൂണാർ മിഷന്റെ (ഇഎൽഎം) വിക്ഷേപണ തീയതി മാറ്റി moon mission. ഇന്ന് ഉച്ചയ്ക്ക് തീരുമാനിച്ചിരുന്ന വിക്ഷേപണമാണ് നാളെ ഡിസംബർ 1 വ്യാഴാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 12.37 ലേക്ക് മാറ്റിയത്. ലോഞ്ച് വെഹിക്കിളിന് വേണ്ടി കൂടുതൽ പ്രീ-ഫ്ലൈറ്റ് പരിശോധനകൾ നടത്തേണ്ടതിനാലാണ് കാലതാമസം ഉണ്ടായതെന്നാണ് വിവരം. മോശം കാലാവസ്ഥയെത്തുടർന്ന് നേരത്ത പലതവണ വിക്ഷേപണം മാറ്റി വച്ചിരുന്നു. നേരത്തെ നവംബർ 22 ന് റോവർ വിക്ഷേപിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ അത് നടന്നില്ല. പിന്നീട് നവംബർ 28 ന് വിക്ഷേപണം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും നടന്നില്ല. തുടർന്നാണ് 2022 നവംബർ 30 ന് വിക്ഷേപണ തീയതി പ്രഖ്യാപിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്‌സ് 40 പാഡിൽനിന്ന് ഫാൽക്കൺ 9 സ്‌പേസ് എക്‌സ് റോക്കറ്റിലാണ് വിക്ഷേപണം നടക്കുന്നത്. ഐസ്‌പേസ് നിർമിച്ച ജാപ്പനീസ് ലാൻഡർ ഹകുട്ടോ-ആർ മിഷൻ–1ൽ റാഷിദ് റോവർ ചരിത്ര ദൗത്യത്തിലേക്കു കുതിക്കും. ചന്ദ്രന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്‌ലസ് ഗർത്തത്തിൽ റാഷിദ് റോവറിനെ ഇറക്കാനാണ് ശ്രമം. 14 ദിവസം ചന്ദ്രനിൽ തങ്ങുന്ന റോവർ ശാസ്ത്രീയ വിവരങ്ങളും ചിത്രങ്ങളും പകർത്തി ഭൂമിയിലേക്കു നൽകും. ചന്ദ്രനിലെ മണ്ണ്, ഭക്ഷണ സാധ്യതകൾ, ശിലാരൂപീകരണ ശാസ്ത്രം, പ്രകൃതി, പൊടിപടലങ്ങളുടെ ചലനം, ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥ, ഫോട്ടോഇലക്ട്രോൺ കവചം എന്നിവ പഠന വിധേയമാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം പേടകം ഏപ്രിൽ അവസാനത്തോടെ ചന്ദ്രനിലിറക്കാമെന്നാണ് പ്രതീക്ഷ. യുഎഇയുടെ രാഷ്ട്രശിൽപിയും പ്രഥമ വൈസ് പ്രസിഡന്റും ദുബായ് മുൻ ഭരണാധികാരിയുമായ ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ ബഹുമാനാർഥമാണ് പേടകത്തിനു റാഷിദ് എന്ന് പേര് നൽകിയത്. ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം www.mbrsc.ae/luna ലിങ്കിലൂടെയും തത്സമയ കാണാം. രാവിലെ 10.30 മുതൽ സംപ്രേഷണം തുടങ്ങും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *