Posted By user Posted On

car thievesയുഎഇയിൽ ഉടമകളെ കബളിപ്പിച്ച് ആഡംബര കാറുകൾ മോഷ്ടിച്ചു; യുവാവിന് തടവും പിഴയും വിധിച്ച് കോടതി

യുഎഇയിൽ ഉടമകളെ കബളിപ്പിച്ച് ആഡംബര കാറുകൾ മോഷ്ടിച്ച പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി car thieves. ക്രിമിനൽ കോടതിയാണ് 42 കാരനായ പ്രതിക്ക് ആറ് മാസത്തെ തടവും 3,50,000 ദിർഹം പിഴയും വിധിച്ചത്. കഴിഞ്ഞ വർഷം 350,000 ദിർഹം വിലമതിക്കുന്ന ആഡംബര മെഴ്‌സിഡസ് എസ്-63 കാർ പ്രതി തട്ടിയെടുത്തിരുന്നു. പരാതിക്കാരന് തന്റെ കാറ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായി പരസ്യം നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രതി തന്റെ ഫോണിൽ നിന്നും അദ്ദേഹത്തെ വിളിക്കുകയും തനിക്ക് ഒരു കാർ വാടകയ്‌ക്ക് കൊടുക്കുന്ന ഓഫീസുണ്ടെന്നും തന്റെ ബിസിനസ്സിനായി വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. വാഹനത്തിന്റെ വിൽപന നടത്തുന്നതിനും ഉടമസ്ഥാവകാശം കൈമാറുന്നതിനുമുള്ള ഒരു നിശ്ചിത തീയതി തീരുമാനിക്കുകയും ചെയ്തു. നിർദ്ദിഷ്‌ട സമയത്ത്, ‘കാർ വാടകയ്‌ക്ക് നൽകുന്ന ഓഫീസ് ഉടമ’യുടെ സഹോദരനാണെന്ന് അവകാശപ്പെട്ട് പരാതിക്കാരന്റെ അടുത്ത് ഒരാൾ വന്ന് കാറിന്റെ മൂല്യത്തിന് തുല്യമായ ഒരു ചെക്ക് നൽകുകയും ചെയ്തു. തുടർന്ന് ഉടമസ്ഥാവകാശം പ്രതിയുടെ പേരിലേക്ക് മാറ്റാൻ സമ്മതിക്കുകയും ചെക്ക് പണമാക്കാമെന്ന പ്രതീക്ഷയിൽ പരാതിക്കാരൻ കാർ അദ്ദേഹത്തിന് നൽകുകയും ചെയ്തു. എന്നാൽ പിന്നീടാണ് ചെക്ക് ഡെബിറ്റ് ചെയ്ത അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലായെന്ന് പരാതിക്കാരൻ അറിയുന്നത്. ഇതോടെ താൻ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കിയ ഇയാൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.ചോദ്യം ചെയ്തപ്പോൾ തനിക്കെതിരായ കുറ്റം പ്രതി നിഷേധിച്ചു. 3,50,000 ദിർഹം സെക്യൂരിറ്റി ചെക്ക് നൽകിയ തന്റെ അക്കൗണ്ട് ക്ലോസ് ചെയ്തതിനാൽ തുക ഒരാഴ്ചയ്ക്ക് ശേഷം പണമായി നൽകുമെന്ന് അറിയിച്ചാണ് വാഹനം വാങ്ങിയെന്ന് പ്രതി പറഞ്ഞു. എന്നാൽ ഒടുവിൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും തട്ടിപ്പ് നടത്തിയ് താൻ തന്നെയാണെന്ന് പറയുകയും ചെയ്തു. ഇത്തരത്തിൽ ഇയാൾ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *