Posted By user Posted On

international day of charityഇതാ സുവർണാവസരം; സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കാം ദേശീയ ദിനാഘോഷങ്ങളില്‍ സൗജന്യ പ്രവേശനം നേടാം

യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളില്‍ സൗജന്യ പ്രവേശനം നേടാനിതാ ഒരു സുവർണാവസരം international day of charity. കുട്ടികൾക്കാണ് ഈ അവസരം ലഭിക്കുക. വളരെ കൗതുകമകരമായ ഒരു മത്സര പരിപാടിയാണ് കുട്ടികൾക്കായി ഒരുങ്ങുന്നത്. സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവച്ചാല്‍ ആഘോഷ പരിപാടികളില്‍ സൗജന്യ പ്രവേശനം നേടാൻ കഴിയും. ഭാവിയില്‍ യു.എ.ഇ. യുടെ വളര്‍ച്ചയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നവര്‍ അവരവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പ്രതിപാദിക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പങ്കുവയ്ക്കേണ്ടത്. അഞ്ചിനും 12 – നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാൻ കഴിയുക. ഇത്തരത്തിൽ മികച്ച ആശയങ്ങൾ പങ്കുവയ്ക്കുന്നവരെ പിന്നീട് തെരഞ്ഞെടുക്കും. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കും അവരുടെ കുടുംബത്തിനും ദേശീയ ദിനാഘോഷങ്ങളില്‍ സൗജന്യ പ്രവേശനം നേടാം.അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) ഡിസംബര്‍ മൂന്നുമുതല്‍ 11 വരെയാണ് ഔദ്യോഗിക ആഘോഷ പരിപാടികൾ ഉണ്ടാവുക. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അവരുടെ വീഡിയോ #UAEDreamers51 എന്ന ടാഗ് ലൈനോടുകൂടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതോടൊപ്പം യു.എ.ഇ.ദേശീയ ദിനത്തിന്റെ ഔദ്യോഗിക അക്കൗണ്ടായ @OfficialUAEND ല്‍ ടാഗ് ചെയ്യുകയും വേണം. കൂടാതെ വീഡിയോകള്‍ സന്ദേശങ്ങളായി അയക്കുകയും ചെയ്യാം. ഡിസംബര്‍ രണ്ടാണ് വീഡിയോകള്‍ അയക്കേണ്ട അവസാനതീയതി. അതോടൊപ്പം തന്നെ ആഘോഷ പരിപാടികളുടെ പ്രവേശന പാസ് നേടുന്നതിനായി www.UAENationalDay.ae. എന്ന വെബസൈറ്റ് സന്ദര്‍ശിക്കാം. ഔദ്യോഗിക വെബ്‌സൈറ്റുകളിലും പ്രാദേശിക ടി.വി.ചാനലുകളിലും ആഘോഷപരിപാടികൾ തത്സമയം സംപ്രേക്ഷണം ചെയ്യും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *