Posted By user Posted On

abu dhabi traffic fine payment onlineഅതിദാരുണം; യുഎഇയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് തീപിടിച്ചു, ഒരാൾ വെന്തുമരിച്ചു

യുഎഇ; അബുബാബിയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് തീപിടിച്ച അപകടത്തിൽ ഒരാൾ വെന്തുമരിച്ചു abu dhabi traffic fine payment online. കാറിൽ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയതായി പോലീസാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച അബുദാബി സ്വീഹാൻ റോഡിൽ ആണ് അപകടം നടന്നത്. അപകട വിവരം അറിഞ്ഞ ഉടൻ പോലീസും അബുദാബി സിവിൽ ഡിഫൻസ് സംഘവും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ചൊവ്വാഴ്ച രാവിലെ 8മണിയോടെയാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. തീ പൂർണ്ണമായും നിയന്ത്രിക്കാനും റോഡ് പഴയപടിയാക്കാനും അഗ്നിശമന സേനാംഗങ്ങൾക്ക് ബുധനാഴ്ച രാവിലെ 11 മണി വരെ സമയമെടുത്തു. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തീ അണച്ച ശേഷം വാഹനം പരിശോധിച്ചപ്പോളാണ് മൃതദേഹം കണ്ടെത്തിയതെന്നും, നിർഭാ​ഗ്യവശാൽ അപ്പോളേക്കും ഡ്രൈവർ മരിച്ചിരുന്നെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. മരിച്ചയാളുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും പൊലീസ് അറിയിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. വാഹനമോടിക്കുന്നവരോട് ശ്രദ്ധാപൂർവം വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും എപ്പോഴും പാലിക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *