Posted By user Posted On

lego lamborghini1.1 മില്യൺ ദിർഹം വിലവരുന്ന ലംബോർഗിനി മോഷ്ടിച്ചു; യുഎഇയിൽ പ്രവാസി അറസ്റ്റിൽ

യുഎഇ; ദുബായ് മറീന ഏരിയയിലെ പാർക്കിംഗ് ലോട്ടിൽ നിന്ന് വ്യാജ ഉടമസ്ഥാവകാശ രേഖകൾ ചമച്ച് 1.1 മില്യൺ ദിർഹം വിലവരുന്ന lego lamborghini ലംബോർഗിനി മോഷ്ടിച്ചതിന് ഒരാൾ അറസ്റ്റിൽ, മറ്റ് രണ്ട് പേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.പോലീസ് രേഖകൾ അനുസരിച്ച്, മറീന ഏരിയയിലെ ഒരു ടവറിലെ സ്വകാര്യ പാർക്കിംഗ് സ്ഥലത്ത് നിന്ന് തന്റെ വാഹനം മോഷ്ടിക്കപ്പെട്ടതായി ഒരാൾ പരാതി നൽകിയിരുന്നു. താൻ രാജ്യത്തിന് പുറത്തായിരുന്നെന്നും, യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ തന്റെ ആഡംബര വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് കണ്ടെത്താനായില്ലെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. കൂടാതെ, വിവിധ എമിറേറ്റുകളിൽ ആഡംബര വാഹനങ്ങൾ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ ലഭിച്ചിരുന്നതിനാൽ ഇത് അന്വേഷിക്കാൻ പൊലീസ് ഒരു പ്രത്യേക സംഘത്തെ രൂപീകരിക്കുകയായിരുന്നു. മോഷണം ആസൂത്രണം ചെയ്ത പ്രവാസിയായ പ്രതിയെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇയാൾ ​ഗൾഫ് രാജ്യക്കാരനാണ്. ഇയാളുടെ കൂട്ടാളികളായ ഏഷ്യൻ വംശജരായ രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്, ഇവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ടവറുകൾക്കുള്ളിൽ ഏറെ നേരം പാർക്ക് ചെയ്‌തിരുന്ന ആഡംബര വാഹനങ്ങൾ ഉടമകൾ ഇല്ലെന്ന് ഉറപ്പിച്ച ശേഷം മോഷ്‌ടിക്കാൻ മറ്റ് രണ്ടുപേരുമായി ഗൂഢാലോചന നടത്തിയതായി ഒന്നാം പ്രതി സമ്മതിച്ചു. ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. പിഴയും മൂന്ന് വർഷത്തെ തടവുമാണ് വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയാൽ പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്തും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *