Posted By user Posted On

bicycles near meറെക്കോഡ് തിരുത്തി മുന്നോട്ട്; ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്ലിംഗ് പാതയായി ദുബായിലെ അൽ ഖുദ്ര ട്രാക്ക്

ദുബായ്: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയുള്ള സൈക്കിൾ പാതയെന്ന സ്വന്തം റെക്കോഡ് തിരുത്തി ദുബായിലെ അൽ ഖുദ്രയിലെ സൈക്കിൾ ട്രാക്ക്. 2020ൽ നേടിയ റെക്കോഡാണ് ഇപ്പോൾ തിരുത്തിയത് bicycles near me​​. അന്ന് 33 കിലോമീറ്ററായിരുന്നു ട്രാക്കിന്റെ നീളം, ഇന്ന് 80.6 കിലോമീറ്റർ പാതയൊരുക്കിയാണ്​ ഗിന്നസ്​ റെക്കോഡ്​ തിരുത്തിയത്. ദുബായ് റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയാണ്​ ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. കൂടാതെ അൽ ഖുദ്രയിൽ ആർ.ടി.എയുടെയും ഗിന്നസ്​ റെക്കോഡിന്‍റെയും നേട്ടങ്ങളും ലോഗോകളും ആലേഖനം ചെയ്ത മാർബിൾ ഫലകം സ്ഥാപിച്ചിട്ടുമുണ്ട്. എമിറേറ്റ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിഭാവനം ചെയ്തതുപോലെ, രാജ്യത്തെ സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടമെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ മൈത ബിൻ അദായി വ്യക്തമാക്കി. ഇവിടുത്തെ സൈക്കിൾ ട്രാക്ക്​ ഉന്നത നിലവാരത്തിലാണ്​ നിർമിച്ചിരിക്കുന്നത്​. എല്ലായിടത്തും സൈക്ലിസ്റ്റുകൾക്കായി സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്​. ഈ സൈക്കിൾ പാതക്കൊപ്പം 135 കിലോമീറ്റർ ദൈർഘ്യമുള്ള ഉപപാതകളുമുണ്ട്​. വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, റസ്റ്റാറന്‍റുകൾ, ശുചിമുറി തുടങ്ങിയ സൗകര്യ​ങ്ങളെല്ലാം ഈ ദീർഘ ദൂര പാതയിലുണ്ട്​. മണൽക്കൂനകൾക്കും തടാകങ്ങൾക്കും സമീപത്ത്​ കൂടെയാണ്​ ട്രാക്ക്​ കടന്നുപോകുന്നത്​. ഇവിടെയെത്തിയാൽ സ്വന്തമായി സൈക്കിളില്ലാത്തവർക്ക്​ സൈക്കിൾ വാടകക്കെടുക്കുകയും ചെയ്യാം. അടിയന്തര ആവശ്യങ്ങൾക്ക്​ വിളിക്കാൻ 30 ഇടങ്ങളിൽ എമർജൻസി ഫോൺ സൗകര്യമൊരുക്കിയിട്ടുണ്ട്​. നിലവിൽ 524 കിലോമീറ്റർ സൈക്കിൾ ട്രാക്കാണ് ദുബായിലുള്ളത്. ഇത് 2026ഓടെ ഇത്​ 819 കിലോമീറ്ററാക്കി വർധിപ്പിക്കാനും സർക്കാറിന് പദ്ധതിയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *