WORLD CUP 2026; ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തില്‍ പോലും വിജയം കാണാനാവാതെ ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ബോസ്നിയയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തര്‍ പരാജയപ്പെട്ടത്. മലയാളി താരം തഹ്സിന് മുഹമ്മദ് ടീമിലുണ്ടായിരുന്നെങ്കിലും ബോസ്നിയയ്ക്കെതിരായ നിര്‍ണായക മത്സരത്തിലും താരത്തിന് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ല. ബോസ്നിയന്‍ നായകന് എഡിന് സെക്കോ തന്റെ 150-ാം അന്താരാഷ്ട്ര മത്സരം കളിച്ച ചരിത്ര നിമിഷത്തെ ഗോള്‍ നേട്ടത്തോടെ അവിസ്മരണീയമാക്കി. 29-ാം മിനിറ്റിലായിരുന്നു സെക്കോയുടെ ഗോള്‍. പിന്നാലെ ഒരു സെല്‍ഫ് ഗോള്‍ കൂടി വഴങ്ങിയതോടെ ഖത്തര്‍ പ്രതിരോധത്തിലായി. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ഹസന് അല്‍ ഹൈദോസിലൂടെ ഖത്തര്‍ ഒരു ഗോള്‍ മടക്കി ആശ്വാസം കണ്ടെത്തി. ഈ വിജയത്തോടെ ടൂര്‍ണമെന്റിലെ മികച്ച മൂന്നാം സ്ഥാനക്കാരായി ബോസ്നിയ നോക്കൗട്ട് റൗണ്ടിലേക്ക് ഏകദേശം പ്രവേശനം ഉറപ്പാക്കി. മറ്റൊരു മത്സരത്തില്‍ കരുത്തരായ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തി. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t പരാജയപ്പെട്ടെങ്കിലും കാനഡ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടന്നു. ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍ രഹിത സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ആധിപത്യം ഉറപ്പിച്ചു. വാര്‍ഗസ്, യൊഹാന്‍ മന്‍സാംബി എന്നിവരാണ് സ്വിസ് ടീമിനായി ലക്ഷ്യം കണ്ടത്. കാനഡയ്ക്കായി പകരക്കാരനായി ഇറങ്ങിയ പ്രോമിസ് ഡേവിഡ് തന്റെ ആദ്യ ടച്ചില്‍ തന്നെ ആശ്വാസ ഗോള്‍ നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ അത് മതിയാകുമായിരുന്നില്ല.