വണ്ണം കുറയ്ക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയെത്തുടർന്ന് ഒരു ചൈനീസ് യുവാവ് ദാരുണമായി മരിച്ചു. ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്ത പ്രകാരം, 36 കാരനായ ലി ജിയാങ് (യഥാർത്ഥ പേരല്ല) ആണ് മരണപ്പെട്ടത്. 174 സെന്റീമീറ്റർ ഉയരമുള്ള ജിയാങിന് 134 കിലോഗ്രാമിലധികം ഭാരമുണ്ടായിരുന്നു. അമിതവണ്ണം കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു ലി ജിയാങ്. വിവാഹത്തിനായി കാമുകിയുടെ മാതാപിതാക്കളെ കാണുന്നതിന് മുൻപ് വേഗത്തിൽ ഭാരം കുറയ്ക്കണം എന്നായിരുന്നു ആഗ്രഹം. ഇതിന്റെ ഭാഗമായി അദ്ദേഹം ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയയ്ക്കു തീരുമാനിച്ചു.
സെപ്റ്റംബർ 30-ന് ഷെങ്ഷൗവിലെ നയൻത് പീപ്പിൾസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ജിയാങിന് ഒക്ടോബർ 2-ന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായതായി ആശുപത്രി അധികൃതർ അറിയിച്ചു. ഐസിയുവിൽ പ്രാഥമിക നിരീക്ഷണത്തിനുശേഷം ഒക്ടോബർ 3-ന് ജനറൽ വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഒക്ടോബർ 4-ന് ആരോഗ്യനില പെട്ടെന്ന് വഷളായി. പിറ്റേന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ഐസിയുവിലേക്ക് മാറ്റിയെങ്കിലും അടിയന്തര പരിചരണത്തിന് പിന്നാലെ ഒക്ടോബർ 5-ന് ശ്വാസകോശ തകരാറിനെ തുടർന്ന് ജിയാങ് മരണമടഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ പരിശോധിക്കാൻ ആശുപത്രി ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം, വസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റുകൾ, പരിശോധനയിൽ കൈവശം മയക്കുമരുന്ന്
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മയക്കുമരുന്ന് കടത്തൽ ശ്രമം എയർ കാർഗോ കസ്റ്റംസ് വകുപ്പ് തകർത്തു. ഖത്തറിലെത്തിയ ഒരു വനിതാ യാത്രക്കാരിയുടെ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് കിലോയിൽ കൂടുതൽ മയക്കുമരുന്നാണ് അധികൃതർ പിടികൂടിയത്. യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർ നടത്തിയ വിശദമായ പരിശോധനയിലാണ് കണ്ടെത്തൽ. വസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റുകളിലായിരുന്നു മയക്കുമരുന്ന് മറച്ചു വെച്ചിരുന്നത്.
അധികൃതർ നൽകിയ വിവരങ്ങൾ പ്രകാരം, പിടിച്ചെടുത്തത് ഏകദേശം 2.8 കിലോഗ്രാം ഹാഷിഷും 900 ഗ്രാം മെത്താംഫെറ്റാമൈനുമാണ്. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Leave a Reply