ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എന്നാൽ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ഡ്യൂട്ടിയിലായിരുന്ന കോർപ്പറൽ ബാദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിയാണ് കൊല്ലപ്പെട്ട ലഖ്വിയ ഓഫിസർ. ഹമാസിന്റെ ഗാസയിലെ മുൻ തലവൻ ഖലീൽ അൽ ഹയ്യയുടെ മകൻ ഹമ്മാം ഖലീൽ അൽ ഹയ്യയും ഹമാസിന്റെ നാല് നെഗോഷ്യേറ്റർമാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ആക്രമണത്തിൽ പരുക്കേറ്റവരിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരുക്കേറ്റവർ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇന്നലെ പ്രാദേശിക സമയം മൂന്നര മണിയോടെയാണ് ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറ കൾചറൽ വില്ലേജിന് സമീപത്തെ ലഗ്താഫിയ ഏരിയയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലെ അംഗങ്ങൾ താമസിക്കുന്ന കെട്ടിടത്തിന് നേർക്ക് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഷിബു സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
വഞ്ചനാപരമായ നടപടി, ഖത്തറിന് പൂർണ്ണ പിന്തുണ: ഇസ്രായേൽ ആക്രമണം അപലപിച്ച് യുഎഇ
അബുദാബി: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഖത്തറിന് പൂർണ പിന്തുണ നൽകുമെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ എക്സിലൂടെ അറിയിച്ചു.
ഇസ്രായേലിന്റെ ആക്രമണം വഞ്ചനാപരമായ നടപടിയാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് ആരോപിച്ചു. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ ഖത്തറിന് യു.എ.ഇയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply