സന്ദർശക വീസയിൽ ഗൾഫിലെത്തി, മൂന്നു കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തി ഇന്ത്യൻ യുവതി; പിന്നീട് ആത്മഹത്യയ്ക്കും ശ്രമം

സൗദിയിൽ സന്ദർശക വീസയിയിലെത്തിയ ഇന്ത്യൻ യുവതി മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി. പിന്നീട് യുവതി ആത്മഹത്യക്കും ശ്രമിച്ചു. ഇന്നലെ വൈകിട്ട് അൽകോബാർ ഷുമാലിയിലെ താമസ സ്ഥലത്ത് വച്ച് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീൻ (33) ആണ് തന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (7), മുഹമ്മദ് ആദിൽ അഹമ്മദ് (6) എന്നിവരെയും ഇളയമകൻ മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. യുവതി പൊലീസ് കസ്റ്റഡയിലാണ്. യുവതിക്ക് മാനസിക പ്രശ്നമുള്ളതായാണ് റിപ്പോർട്ട്.

മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കവേ കാൽ വഴുതി വീണ് ബോധം നഷ്ടപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈദ ഹുമൈദ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഭർത്താവായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷാനവാസ് ജോലിക്കായി പുറത്തു പോയപ്പോഴാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മുഹമ്മദ് ഭാര്യയെ വിളിച്ചപ്പോഴാണ് ദുരന്തമറിയുന്നത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സൗദി റെഡ്ക്രസന്റിന്റെ സഹായത്തോടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കേസ് അന്വേഷണത്തിന്റെ ഭാഗമായി യുവതി പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളുടെ മൃതദേഹങ്ങൾ ദമാമിൽ അടക്കുമെന്ന് വീട്ടുകാർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *