
ബിഗ് ടിക്കറ്റ് ആവോശം ഉച്ചസ്ഥായിയിൽ; നിങ്ങളുടെ ഭാഗ്യം ഇന്ന് തന്നെ സ്വന്തമാക്കൂ!
UAE-യിൽ വേനൽ അവസാനിക്കുന്നു, എന്നാൽ ബിഗ് ടിക്കറ്റിന്റെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഈ മേഖലയിലെ ഏറ്റവും വലുതും, ഏറ്റവും കൂടുതൽ കാലം നിലനിർത്തുന്നതുമായ റാഫിൾ ഡ്രോ ആണ് ബിഗ് ടിക്കറ്റ്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ, 170,121,839 ദിർഹമിന്റെ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് നൽകിയത്.
AED 150 മില്യൺ ഗ്രാൻഡ് പ്രൈസ്, AED 12.6 മില്യൺ പ്രതിവാര റിവാർഡുകൾ. കാർ സമ്മാനമായി AED 2.3 മില്യൺ. ബിഗ് വിൻ മത്സരത്തിലൂടെ AED 2.6 മില്യൺ ഇതുവരെ 151-ൽ അധികം ഭാഗ്യശാലികളെയാണ് ബിഗ് ടിക്കറ്റ് വിജയികളാക്കിയത്. അവരുടെ അവിശ്വസനീയമായ വിജയകഥകൾ യു.എ.ഇയിൽ മാത്രമല്ല, ലോകം മുഴുവൻ അലയടിച്ചു. ഓരോ ഡ്രോയിലും, ബിഗ് ടിക്കറ്റ് വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളുടെ സ്വപ്നങ്ങളെ ഒരുമിപ്പിക്കുന്നു. കുടുംബങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ – ഇവരുടെയെല്ലാം ഭാഗ്യം തിരുത്തിക്കൊണ്ടാണ് ബിഗ് ടിക്കറ്റ് മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ 7 മാസത്തെ ചില ഹൃദയസ്പർശിയായ വിജയകഥകൾ ഇതാ:
മുഹമ്മദ് നാസെർ ബലാൽ – Series 276 ഗ്രാൻഡ് പ്രൈസ് 25 മില്യൺ വിജയി
ബംഗ്ലാദേശിൽ നിന്നുള്ള 43 വയസ്സുകാരനായ ഇലക്ട്രീഷ്യനാണ് ബലാൽ. 12 വർഷം മുൻപാണ് ബലാൽ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. അന്നു മുതൽ മുടങ്ങാതെ ടിക്കറ്റുകൾ എടുക്കുന്നുണ്ടായിരുന്നു. താനാണ് വിജയി എന്നറിഞ്ഞപ്പോൾ ബലാലിന് അത് വിശ്വസിക്കാനായില്ല. വിറച്ചുകൊണ്ടാണ് അദ്ദേഹം ഈ സന്തോഷവാർത്ത തിരിച്ചറിഞ്ഞത്. സ്വന്തം നാട്ടിൽ കുടുംബത്തിനായി ഒരു വീട് നിർമ്മിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
നൊറിയെൽ ബൊണിഫാസിയോ – Series 276 ബിഗ് വിൻ AED 110,000 വിജയി
ഫിലിപ്പീൻസിൽ നിന്നുള്ള 50 വയസ്സുകാരനായ നൊറിയെൽ, പത്ത് സുഹൃത്തുക്കൾക്കൊപ്പം എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു.
“എന്താണ് എനിക്ക് തോന്നുന്നതെന്ന് എനിക്കറിയില്ല. പത്ത് വർഷമായി ഞാൻ ഭാഗ്യം പരീക്ഷിക്കുകയാണ്. ഒടുവിൽ ആ ദിവസം വന്നുചേർന്നു. സുഹൃത്തുക്കൾക്കൊപ്പം സമ്മാനത്തുക പങ്കുവെക്കും. എൻ്റെ വിഹിതം കുടുംബത്തിനായി ചെലവഴിക്കും.”
എഡ്വേർഡ് ഫെർണാണ്ടസ് – Series 272 പ്രതിവാര ഇ-ഡ്രോ വിജയി
2004 മുതൽ ബിഗ് ടിക്കറ്റ് എടുക്കുന്നയാളാണ് ഫെർണാണ്ടസ്. വിജയിയായെന്ന് അറിയിച്ചുള്ള കോൾ വന്നപ്പോൾ എന്തോ ഒരു പ്രത്യേകത ഉണ്ടെന്ന് തനിക്ക് മനസ്സിലായെന്ന് അദ്ദേഹം പറയുന്നു. സമ്മാനത്തുക ഉപയോഗിച്ച് ചില കടങ്ങൾ തീർക്കാനും, മകൻ്റെ ചികിത്സാച്ചെലവുകൾക്കും ഉപയോഗിക്കാനാണ് ഫെർണാണ്ടസിൻ്റെ തീരുമാനം.
മുഹമ്മദ് അൽസരൂണി – Series 271 BMW M440i വിജയി
എമിറാത്തി ഐ.ടി. മാനേജരായ 39 വയസ്സുകാരനാണ് അൽസരൂണി. സമ്മാനമായി ലഭിച്ച കാർ എന്തു ചെയ്യണം എന്ന കാര്യത്തിൽ അൽസരൂണി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. “ഇനിയും ബിഗ് ടിക്കറ്റ് കളിക്കും, അടുത്ത ലക്ഷ്യം ഗ്രാൻഡ് പ്രൈസ് തന്നെയാണ്!” അദ്ദേഹം പറയുന്നു.
ഈ വർഷം ഇനിയും നാല് മാസങ്ങൾ ബാക്കിയുണ്ട്. ഒരുപാട് സമ്മാനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അടുത്ത മില്യണയർ നിങ്ങളാകാം. അപ്പോൾ പിന്നെ എന്തിനാണ് കാത്തിരിക്കുന്നത്? ഓഗസ്റ്റ് മാസത്തെ പ്രൊമോഷനുകളിൽ ഇന്ന് തന്നെ പങ്കെടുക്കൂ! ടിക്കറ്റുകൾ വാങ്ങാൻ: www.bigticket.ae. നേരിട്ട് ടിക്കറ്റ് വാങ്ങാൻ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും സ്റ്റോറുകൾ സന്ദർശിക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)