Houthi Yemen military operation; ഹൂതികൾക്കെതിരെ ശക്തമായ തിരിച്ചടിച്ചു; 1,400 പേർ കൊല്ലപ്പെട്ടു, തന്ത്രപ്രധാനമായ കടലിടുക്കും ദ്വീപും പിടിച്ചെടുത്തു

Houthi Yemen military operation; ഹൂതി വിമതർക്കെതിരെ സൗദി സഖ്യസേനയുടെ വൻ സൈനിക നീക്കം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ 136 സൈനിക ലക്ഷ്യങ്ങൾ സഖ്യസേന വ്യോമാക്രമണത്തിലൂടെ തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി വ്യക്തമാക്കി. ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ശൃംഖല പൂർണ്ണമായി തകർക്കാനും യെമൻ സായുധസേനാ യൂണിറ്റുകൾക്ക് 24 മണിക്കൂറും വ്യോമ പിന്തുണ നൽകാനും സഖ്യസേന രംഗത്തുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളിൽ നിന്ന് ദുബാബ് ജില്ലയും തന്ത്രപ്രധാനമായ ബാബ് അൽമന്ദബ് കടലിടുക്കും പൂർണ്ണമായി മോചിപ്പിച്ചതായി യെമൻ ഡപ്യൂട്ടി പ്രതിരോധ മന്ത്രി മേജർ ജനറൽ സമീർ അൽസ്വബ്‌രി പ്രഖ്യാപിച്ചു. തഇസ് ഗവർണറേറ്റിലും മാരിബിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. ‘ഡോൺ ഓഫ് യെമൻ’ (Dawn of Yemen) എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിയുടെ ലക്ഷ്യം ഹൂതികളുടെ ആധിപത്യം അവസാനിപ്പിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

‘ഡോൺ ഓഫ് യെമൻ’ ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന വ്യോമാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലും 1,400-ലധികം ഹൂതികൾ കൊല്ലപ്പെട്ടതായി യെമൻ സായുധസേനാ വക്താവ് കേണൽ മാജിദ് അബ്ദുല്ല അൽനുസൈലി അറിയിച്ചു. ഹൂതി കേന്ദ്രങ്ങൾക്കും കോട്ടകൾക്കുമെതിരെ 2,750-ലധികം കൃത്യമായ ആക്രമണങ്ങളാണ് സഖ്യസേന നടത്തിയത്. പീരങ്കി കേന്ദ്രങ്ങൾ, ആയുധപ്പുരകൾ, നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 250-ലധികം സൈനിക വാഹനങ്ങളും യുദ്ധോപകരണങ്ങളും സേന തകർത്തു. അൽഅറദി ക്യാംപ് പിടിച്ചെടുത്ത സർക്കാർ സേന, ജയന്റ്‌സ് ബ്രിഗേഡുകളുടെയും ഹോംലാൻഡ് ഷീൽഡ് സേനകളുടെയും സഹായത്തോടെ നിർണ്ണായകമായ മയൂൻ ദ്വീപിന്റെയും ബാബ് അൽമന്ദബ് കടലിടുക്കിന്റെയും നിയന്ത്രണം ഏറ്റെടുത്തു. ക്യാംപിലുണ്ടായിരുന്ന ചില ഹൂതി അംഗങ്ങൾ ആയുധം വെച്ച് കീഴടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിനുമുള്ള സൈനിക മുന്നേറ്റങ്ങൾ വിവിധ മേഖലകളിൽ ശക്തമായി തുടരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy