Indian passport renewal; പാസ്‌പോർട്ട് പുതുക്കണോ? പ്രവാസികൾക്ക് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ

 Indian passport renewal UAE; യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ പാസ്‌പോർട്ട് പുതുക്കുന്നതിനും മറ്റ് കോൺസുലർ സേവനങ്ങൾക്കുമായി നിലവിൽ പുതിയ രീതികളാണ് പിന്തുടരേണ്ടത്. സേവനദാതാക്കളെ മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ എംബസിയും കോൺസുലേറ്റും നേരിട്ടാണ് ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നത്. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ നിശ്ചിത സമയത്ത് നേരിട്ടെത്തി സേവനങ്ങൾ കൈപ്പറ്റാൻ സാധിക്കും. പുതിയ നിരക്കുകളും നിബന്ധനകളും കൃത്യമായി മനസ്സിലാക്കി വേണം അപേക്ഷകർ ഇപ്പോൾ കോൺസുലേറ്റിൽ എത്തേണ്ടത്.

എവിടെയൊക്കെ സേവനം ലഭിക്കും?

നിലവിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും ലഭ്യമാണ്.

സമയക്രമം

തിങ്കൾ മുതൽ ശനി വരെ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് പ്രവേനം. ഇതിനായി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടതില്ല. നേരിട്ട് ചെന്ന് ടോക്കൺ എടുക്കാം. ‘ആദ്യം വരുന്നവർക്ക് മുൻഗണന’ എന്ന രീതിയിലാണ് സേവനം.

പ്രവേശന നിയമങ്ങൾ

അപേക്ഷകന് മാത്രമേ കോൺസുലേറ്റിനുള്ളിൽ പ്രവേശനമുണ്ടാകൂ. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്ക് പ്രവേശിക്കാം. തിരക്ക് ഒഴിവാക്കാനാണ് ഈ നിയന്ത്രണം.

ഫീസ് അടയ്‌ക്കേണ്ട രീതി (പ്രത്യേകം ശ്രദ്ധിക്കുക)

കാർഡുകളോ ബാങ്ക് ട്രാൻസ്ഫറോ സ്വീകരിക്കില്ല. പണമായി (Cash) മാത്രമേ ഫീസ് അടയ്ക്കാൻ സാധിക്കൂ. കൃത്യമായ തുക കയ്യിൽ കരുതുന്നത് നന്നായിരിക്കും, കാരണം ബാക്കി തുക നൽകാനുള്ള ചില്ലറ ലഭ്യത കുറവായിരിക്കും.

പുതുക്കിയ പാസ്‌പോർട്ട് നിരക്കുകൾ

2012-ന് ശേഷം ആദ്യമായാണ് പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിക്കുന്നത്:

36 പേജ് പാസ്‌പോർട്ട് (Normal): 450 ദിർഹം.
36 പേജ് പാസ്‌പോർട്ട് (Tatkaal): 900 ദിർഹം.
60 പേജ് പാസ്‌പോർട്ട് (Normal): 630 ദിർഹം.
60 പേജ് പാസ്‌പോർട്ട് (Tatkaal): 1,080 ദിർഹം.

കാത്തിരിപ്പ് സൗകര്യങ്ങൾ

തിരക്ക് കണക്കിലെടുത്ത് കോൺസുലേറ്റിന് പുറത്ത് ടെന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കാത്തിരിക്കുന്നവർക്ക് ലഘുഭക്ഷണം, ചായ എന്നിവ സൗജന്യമായി നൽകുന്നുണ്ട്. മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേകം മുറികളും സജ്ജീകരിച്ചിട്ടുണ്ട്.

പ്രത്യേക ക്യാമ്പുകൾ

അറ്റസ്റ്റേഷൻ ആവശ്യങ്ങൾക്കായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ (ജൂലൈ 4, 5 – രാവിലെ 9 മുതൽ 2 വരെ), ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ (ജൂലൈ 5 – രാവിലെ 10 മുതൽ 2 വരെ) പ്രത്യേക സൗകര്യമുണ്ടാകും.

എന്തുകൊണ്ട് ഈ മാറ്റം?

നേരത്തെ സേവനം നൽകിയിരുന്ന കമ്പനിയുടെ കരാർ അവസാനിച്ചതിനെ തുടർന്ന് ‘അൽഹിന്ദ്’ (Alhind) ഗ്രൂപ്പിന് പുതിയ കരാർ നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ മറ്റ് ചില കമ്പനികൾ കോടതിയെ സമീപിച്ചതിനാൽ അൽഹിന്ദിന് ചുമതലയേൽക്കാൻ നിയമതടസ്സമുണ്ട്. കോടതി വിധി വന്നാലുടൻ അൽഹിന്ദിന്റെ 16 കേന്ദ്രങ്ങൾ യുഎഇയിലുടനീളം പ്രവർത്തനം തുടങ്ങും.

സഹായത്തിനായി ബന്ധപ്പെടാം:

ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA)
വാട്സ്ആപ്പ്: +971 54 309 0571
ഇമെയിൽ: [email protected]
യാത്രകൾ പ്ലാൻ ചെയ്യുന്ന പ്രവാസികൾ പാസ്‌പോർട്ട് കാലാവധി പരിശോധിച്ച് എത്രയും വേഗം ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy