Norka Roots; നോർക്ക റൂട്ട്സ് ആസ്ഥാനത്ത് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. 2026 ജൂലൈ 09 (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് തൈക്കാടുള്ള നോർക്ക സെന്ററിലാണ് അഭിമുഖം നടക്കുന്നത്. നോർക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോർക്ക സെന്ററിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. 2026 ജൂലൈ ഒൻപതിന് (വ്യാഴാഴ്ച) രാവിലെ 11 മണിക്കാണ് വാക്ക്-ഇൻ അഭിമുഖം നടക്കുന്നത്. എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയും ലൈറ്റ് മോട്ടോർ വാഹനത്തിനുള്ള (LMV) സാധുവായ ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (PSU), അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഡ്രൈവറായി കുറഞ്ഞത് നാലു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. വാഹനങ്ങളുടെ അടിസ്ഥാന പരിപാലനം, റോഡ് ഗതാഗത നിയമങ്ങൾ, ട്രാഫിക് സിഗ്നലുകൾ എന്നിവയിലുള്ള അറിവും മികച്ച പെരുമാറ്റരീതിയും അഭികാമ്യമാണ്. അപേക്ഷകർ 45 വയസ്സിൽ താഴെയുള്ളവരായിരിക്കണം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് അല്ലെങ്കിൽ മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. സർക്കാർ അംഗീകരിച്ച ദിവസവേതന നിരക്കിലായിരിക്കും താത്കാലിക നിയമനം. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മാറ്റിവെയ്ക്കാനോ റദ്ദാക്കാനോ ഉള്ള പൂർണ്ണ അധികാരം നോർക്ക റൂട്ട്സിനായിരിക്കും.
Home
latest
Norka Roots; നോർക്ക റൂട്ട്സിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവ്: ജൂലൈ 9-ന് വാക്ക്-ഇൻ ഇൻ്റർവ്യൂ
Related Posts
Indian passport; പ്രവാസികൾ ശ്രദ്ധിക്കുക: പുതിയ ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ തുടങ്ങുന്നത് നീട്ടിവെച്ചു; കാരണം