യുഎഇയിൽ മധുരപാനീയങ്ങൾക്ക് നിലവിലുള്ള ഏകീകൃത 50% എക്സൈസ് നികുതി പിരിവിന് പകരം, ഓരോ പാനീയത്തിലുമുള്ള പഞ്ചസാരയുടെ അളവനുസരിച്ച് നികുതി നിരക്ക് നിശ്ചയിക്കുന്ന പുതിയ സംവിധാനം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു. “ടിയേർഡ് വോള്യുമെട്രിക് മോഡൽ” പ്രകാരമാണ് പുതിയ നികുതി ക്രമീകരണം. 100 മില്ലിലിറ്ററിലെ പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കി മൂന്ന് നിലകളിലായിട്ടാണ് നികുതി നിരക്ക് വർഗീകരിച്ചിരിക്കുന്നത്. 100 മില്ലിലിറ്ററിൽ എട്ട് ഗ്രാമോ അതിലധികമോ പഞ്ചസാരയുള്ള പാനീയങ്ങൾക്ക് ഉയർന്ന നിരക്കിലും അഞ്ച് മുതൽ എട്ട് ഗ്രാം വരെയുള്ളവയ്ക്ക് ഇടത്തര നിരക്കിലും നികുതി ഈടാക്കും. അഞ്ചു ഗ്രാമിൽ കുറവ് പഞ്ചസാരയുള്ള പാനീയങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൃത്രിമ മധുരം മാത്രം ചേർത്തിട്ടുള്ള ഉൽപ്പന്നങ്ങൾക്കും ഒഴിവാക്കൽ ബാധകമാണ്.
പാനീയങ്ങളുടെ പഞ്ചസാര അളവനുസരിച്ചുള്ള ഈ ക്രമീകരണം വിതരണ ശൃംഖലയിലെ വിലനിർണ്ണയത്തിലും ഉൽപ്പാദന തന്ത്രങ്ങളിലും മാറ്റങ്ങൾ വരുത്തുമെന്ന് വിലയിരുത്തുന്നു. എക്സൈസ് നികുതിക്ക് വിധേയമായ ഉൽപ്പന്നങ്ങളും ബാധകമായ നിരക്കുകളും വ്യക്തമായി നിർവചിച്ച് നികുതി അടയ്‌ക്കുന്നവർക്ക് നിയമങ്ങൾ കൂടുതൽ വ്യക്തവും എളുപ്പത്തിൽ പ്രയോഗിക്കാവുന്നതുമായ രൂപത്തിലാണ് ഈ ഭേദഗതികൾ കൊണ്ടുവന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധിയും റിമോട്ട് വർക്കും പ്രഖ്യാപിച്ചു
ദുബായ്: 2026-ലെ പുതുവത്സരാഘോഷത്തിനായി യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. തുടർച്ചയായ അവധി ദിനങ്ങളും റിമോട്ട് വർക്ക് സൗകര്യവും പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് extended break ലഭിക്കും. പുതുവത്സര അവധി 2026 ജനുവരി ഒന്നിന് ആയിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ജോലിയുടെ സ്വഭാവം കാരണം ഓഫീസിൽ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാർക്ക് റിമോട്ട് വർക്ക് ഇളവ് ബാധകമായിരിക്കില്ല. ജനുവരി 1-ലെ പൊതു അവധിയോടൊപ്പം ജനുവരി 2 റിമോട്ട് വർക്ക് ആക്കിയതോടെ, സാധാരണ വാരാന്ത്യ അവധികളും (ശനി, ഞായർ) ചേർത്ത് ജീവനക്കാർക്ക് നീണ്ട അവധിക്ക് അവസരം ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’
യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.
നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

Leave a Reply