Posted By christymariya Posted On

യുഎഇയിൽ മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി വിപഞ്ചിക ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

യുഎഇയിലെ ഷാർജയിൽ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മലയാളി യുവതി വിപഞ്ചികയുടെ ഭർത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹനെതിരെ കേരള ക്രൈംബ്രാഞ്ച് പൊലീസാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. നിലവിൽ യുഎഇയിലുള്ള നിതീഷിനെതിരെ വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം. ജൂലൈ 8നായിരുന്നു 33കാരിയായ വിപഞ്ചികയേയും മകൾ വൈഭവിയേയും ഷാർജയിലെ അൽ നാഹ്ദയിലെ അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ശ്വാസം മുട്ടി മരിച്ചതാണെന്നും വിപഞ്ചിക ജീവനൊടുക്കിയതാണെന്നുമായിരുന്നു കേസിൽ ഫോറൻസിക് വിഭാഗം കണ്ടെത്തൽ. അകത്ത് നിന്ന് പൂട്ടിയ നിലയിലുണ്ടായിരുന്ന ഫ്ലാറ്റിൽ നിന്ന് ജോലിക്കാരിയാണ് മൃതദേഹം കണ്ടെത്തിയത്.

ഇവർ നൽകിയ വിവരം അനുസരിച്ച് നിതീഷ് എത്തിയാണ് ഫ്ലാറ്റ് തുറന്നത്. വൈഭവിയുടെ മൃതദേഹം നിതീഷിന്റെയും കുടുംബത്തിന്റെയും നിർബന്ധത്തേ തുടർന്ന് ദുബായിൽ തന്നെയാണ് സംസ്കരിച്ചത്. അതേസമയം വിപഞ്ചികയുടെ മൃതദേഹം കേരളത്തിലെത്തിക്കുകയായിരുന്നു. വിപഞ്ചികയുടെ ഭർത്താവും ഭർതൃസഹോദരിയും കുടുംബാംഗങ്ങൾക്കുമെതിരെയാണ് കേസ് നടക്കുന്നത്. ദീർഘകാലമായി സ്ത്രീധനത്തിന്റെ പേരിലും ശാരീരിക മാനസിക രീതിയിലുള്ള ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് കേസ് എടുത്തിട്ടുള്ളത്. ഗർഭിണിയായിരുന്നപ്പോൾ പോലും ശാരീരിക ഉപദ്രവങ്ങൾ നേരിട്ടിരുന്നുവെന്ന് ആറുപേജുള്ള ആത്മഹത്യാ കുറിപ്പിൽ വിപഞ്ചിക വിശദമാക്കിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

https://www.pravasivarthakal.in/2023/08/08/paying-and-receiving-money-can-now-be-made-easy-here-is-a-cool-app-to-help-you-out/#google_vignette

Comments (0)

Leave a Reply

Your email address will not be published. Required fields are marked *