പ്രവാസി മലയാളി അബുദാബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ അന്തരിച്ചത്. അബുദാബി എൻഎംസി റോയൽ ഹോസ്പിറ്റൽ വച്ചായിരുന്നു മരണം. അബുദാബി വെർച്ചൂസ് ട്രേഡിങ് കമ്പനിയിലെ പിആർഒ ജീവനക്കാരനായിരുന്നു അബ്ദുറഷീദ്. പരേതരായ അബ്ദുൽഹമീദ് അലീമ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സലീന. മക്കൾ: അലീമ റെ സിലിൻ, ഫാത്തിമ റിയ, ഫാത്തിമ രിത. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി നാട്ടിൽ കൊണ്ടുപോകും. കബറടക്കം നാളെ മൂന്നാക്കൽ ജുമാഅത്ത് പള്ളിയിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Related Posts
Dubai Riyadh Flight Suspension; യാത്രക്കാർ ശ്രദ്ധിക്കുക: ദുബായ്, റിയാദ് വിമാന സർവീസുകൾ നവംബർ വരെ റദ്ദാക്കി
Prank Call Turns Real; തമാശയല്ല, സത്യമാണ്! ഫോൺ കോളിൽ വിശ്വസിച്ചില്ല, യൂട്യൂബ് ലൈവ് കണ്ടപ്പോൾ ‘ഞെട്ടി’, ഒടുവിൽ സംഭവിച്ചത്