എഞ്ചിനിൽ തീ പടർന്നതായി സിഗ്നൽ ലഭിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വലതുവശത്തെ എഞ്ചിനിൽ തീപടർന്നുവെന്നായിരുന്നു സിഗ്നൽ ലഭിച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഇൻഡോറിലെത്തിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് വിമാനം ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് തിരിച്ചത്. യാത്ര പുറപ്പെട്ട ഉടൻ വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്‌നൽ ലഭിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. പിന്നീട് വിമാനത്തിൽ വിശദമായ പരിശോധന നടത്തി. അതേസമയം, തീപിടുത്തത്തിന്റെ കാരണം ഇതുവരെ അധികൃതർ വ്യക്തമായിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Related Posts
Apply for Indian Visa UAE Al Hind; പ്രവാസികൾ ശ്രദ്ധിക്കുക! പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് ഇനി പുതിയ രീതി, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Indian passport services UAE tender; യുഎഇ പാസ്പോർട്ട് സേവനം: ടെണ്ടർ റദ്ദാക്കിയ വിധി ശരിവെച്ച് സുപ്രീം കോടതി; പ്രവാസികൾക്ക് സേവനം മുടങ്ങില്ല