Posted By christymariya Posted On

ട്രാഫിക് പിഴ ഇളവെന്ന് വ്യാജ പ്രചാരണം: യുഎഇയിൽ തട്ടിപ്പ് സംഘം പിടിയിൽ

ദുബായ് പോലീസിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി ട്രാഫിക് പിഴകൾക്ക് 50-70% വരെ ഇളവ് വാഗ്ദാനം ചെയ്ത തട്ടിപ്പ് സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികൾ മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ട്രാഫിക് പിഴയുള്ള ആളുകളെ സമീപിക്കുമ്പോൾ, അവർ മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മുഴുവൻ പിഴയും അടയ്ക്കും. ഇതിനുശേഷം, പിഴ അടയ്‌ക്കേണ്ട വ്യക്തിയിൽ നിന്ന് ഈടാക്കിയത് പിഴയുടെ പകുതി തുകയാണ്. തട്ടിപ്പുകാർ മുഴുവൻ തുകയും അടയ്ക്കുന്നതിനാൽ ട്രാഫിക് റെക്കോർഡിൽ നിന്ന് പിഴ നീക്കം ചെയ്യപ്പെടുകയും ഇത് ആളുകളിൽ അവർക്ക് വിശ്വാസ്യത നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

ഈ തട്ടിപ്പിലൂടെ, പ്രതികൾ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുകളും നടത്തി. ഇത്തരം തട്ടിപ്പുകളിൽ ഏർപ്പെടുന്നവർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. അനധികൃത മാർഗ്ഗങ്ങളിലൂടെ പിഴ അടയ്ക്കുന്നവർ ഈ കുറ്റകൃത്യത്തിന്റെ ഭാഗമാകുമെന്നും പോലീസ് ഓർമ്മിപ്പിച്ചു.

ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ വഴി അല്ലാതെ വരുന്ന ഇളവുകൾ സ്വീകരിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ, ‘പോലീസ് ഐ’ എന്ന ദുബായ് പോലീസ് ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ചോ അറിയിക്കാവുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *