Posted By user Posted On

യുഎഇയിൽ പുതിയ പാലം തുറന്നു; ഇനി യാത്രാസമയം 21ൽ നിന്ന് 7 മിനിറ്റായി കുറയും

ദുബായിൽ പുതിയ പാലം തുറന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റിലേക്കും ദുബായ് പ്രൊഡക്ഷൻ സിറ്റിയിലേക്കും പോകുന്ന സർവീസ് റോഡിലേക്കുള്ള ഗതാഗതത്തെ വേർതിരിക്കുന്ന തരത്തിൽ പുതിയ പാലം തുറന്നു. മണിക്കൂറിൽ 3,200 വാഹനങ്ങൾ ഉൾക്കൊള്ളാൻ പാലത്തിന് ശേഷിയുണ്ട്. ഗാർൺ അൽ സബ്ഖ-ഷൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇൻ്റർസെക്‌ഷൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്. നാല് പാലങ്ങൾ നിർമിക്കുന്ന ഗതാഗത പദ്ധതി ഏതാണ്ട് പൂർത്തിയായി. ഷെയ്ഖ് സായിദ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, ഫസ്റ്റ് അൽ ഖൈൽ, അൽ അസയേൽ എന്നീ റോഡുകൾക്കിടയിലെ ഗതാഗതം സുഗമമാക്കുന്നതിന് നിർണായക പങ്കാണ് ഈ പാലം വഹിക്കുന്നത്.

പദ്ധതി പൂർണമായാൽ ഗാർൺ അൽ സബ്ഖ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള ഖുസൈസിലേക്കും ദെയ്‌റയിലേക്കുമുള്ള യാത്രാ സമയം തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റിൽ നിന്ന് 12 ആയി കുറയ്ക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജബൽ അലി തുറമുഖത്തേക്ക് പോകുന്ന അൽ യലയസ് സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം 21 മിനിറ്റിൽ നിന്ന് ഏഴായി കുറയ്ക്കുമെന്നും ആർടിഎ ഡയറക്ടർ ജനറൽ മാറ്റർ അൽ തായർ പറഞ്ഞു.

ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിൻ്റെയും അൽ അസയേൽ സ്ട്രീറ്റിൻ്റെയും കവലയിലെ രണ്ടുവരിപ്പാലത്തിന് ഇരു ദിശകളിലുമായി മണിക്കൂറിൽ 8,000 വാഹനങ്ങൾക്ക് കടന്നുപോകാൻ ശേഷിയുണ്ട്. ഇത് ഷെയ്ഖ് സായിദ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുകൾക്കിടയിലുള്ള ഗതാഗതം സുഗമമാക്കും. ഗാർൺ അൽ സബ്ഖ സ്ട്രീറ്റിൽ നിന്ന് കിഴക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റിലേക്കും വടക്ക് അൽ ഖുസൈസിലേയ്‌ക്കും ദെയ്‌റയിലേക്കും രണ്ടുവരിപ്പാത ഗതാഗതത്തിന് സേവനം നൽകും. മണിക്കൂറിൽ 3,200 വാഹനങ്ങൾ കടന്നുപോകാനുള്ള ശേഷി പാലത്തിനുണ്ട്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വാഹനങ്ങളിൽ നിന്ന് വടക്കോട്ട് അൽ യലായസ് സ്ട്രീറ്റിലേക്ക് ജബൽ അലി തുറമുഖത്തേക്കുള്ള തടസ്സം ഒഴിവാക്കിക്കൊണ്ട് രണ്ട്-വരിപ്പാത ഗതാഗതം വർദ്ധിപ്പിക്കുന്നു. മണിക്കൂറിൽ 3,200 വാഹനങ്ങളാണ് കടന്നുപോവുക എന്നാണ് കണക്കാക്കിയിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *